മലമ്പുഴ കൃപാസദനത്തിന്റെ ഡയറക്ടറായി 24 വർഷത്തോളം സേവനം ചെയ്ത ഫാ. ജോൺ മരിയ വിയാനിക്ക് യാത്രയയപ്പ് നൽകി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: പാലക്കാട് രൂപതയുടെ കീഴിലുള്ള വൃദ്ധമന്ദിരമായ മലമ്പുഴ കൃപാസദനത്തിന്റെ ഡയറക്ടറായി 24 വർഷത്തോളം സേവനം ചെയ്ത ഫാ .ജോൺ മരിയ വിയാനിക്ക് യാത്രയയപ്പ് നൽകി. അനാഥരും പാവപ്പെട്ടവരും രോഗികളും വൃദ്ധരുമായവരെ സ്വന്തമായി കരുതി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്ത വിയാനി അച്ചന്റെ ദീർഘകാല സേവനവും ത്യാഗപൂർണമായ ജീവിതവും ക്രിസ്തു സ്നേഹത്തിന്റെ തിളക്കമാർന്ന സാക്ഷ്യമാണെന്നു യാത്രയയപ്പു യോഗത്തിന് അദ്ധ്യക്ഷത വഹിച്ച പാലക്കാട്‌ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് മാനത്തോടത്ത് പറഞ്ഞു.

വിയാനി അച്ചന്റെ സേവന പ്രവർത്തനങ്ങളെ അഭിനന്ദിച്ച പിതാവ് അച്ചന് സ്നേഹോപഹാരം സമ്മാനിച്ചു. നെഹമിയ മിഷൻ ഡയറക്ടർ ഫാ ഡൊമിനിക് ഐപ്പൻപറമ്പിൽ, കൃപാസദനം ജോയിന്റ് ഡയറക്ടർ ഫാ. സജിൻ പൊന്തക്കൻ, പാലക്കാട്‌ ഹോളി ഫാമിലി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ പുഷ്പ സി. സി.എച്ച്. എഫ്. എന്നിവർ ആശംസകൾ നേർന്നു.

1998 മുതൽ 2021 വരെ ഉള്ള കാലയളവിൽ നൂറുകണക്കിന് ആളുകളെ ശുശ്രൂഷിക്കാനും അവർക്ക് ദൈവകാരമായി മാറാനും സാധിച്ചതിലുള്ള സന്തോഷവും അഭിമാനവും പങ്കുവച്ചുകൊണ്ട് മറുപടി പ്രസംഗം നടത്തിയ ഫാ . ജോൺ മരിയ വിയാനി എല്ലാവർക്കും കൃതജ്ഞത അറിയിച്ചു.

കൃപാസദനിലെ ശുശ്രൂഷ കാരും അന്തേവാസികളും യോഗത്തിൽ പങ്കുചേർന്നു. ഫാ ജോൺ മരിയ വിയാനി മലമ്പുഴ മരിയ നഗർ സെന്റ് മേരിസ് പള്ളിയിലേക്കാണ് സ്ഥലം മാറിപോകുന്നത്. ഫാ. സജിൻ പൊന്തക്കൻ കൃപാസദനത്തിന്റെ പുതിയ ഡയറക്ടറായി സ്ഥാനമേല്ക്കും.

NEWS
Advertisment