പാലക്കാട് സഹോദരിമാർ ഉൾപ്പെടെ നാല് വിദ്യാർത്ഥികളെ കാണാനില്ല: അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് പോലീസ്

New Update

publive-image

Advertisment

പാലക്കാട്: ആലത്തൂരിൽ നിന്ന് സഹോദരിമാർ ഉൾപ്പെടെ നാല് വിദ്യാർത്ഥികളെ കാണാനില്ല. വിദ്യാർത്ഥികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, പഴനി തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ബുധനാഴ്‌ച്ച വൈകിട്ടോടെയാണ് ആലത്തൂർ സ്വകാര്യ ഹൈസ്‌കൂളിലെ വിദ്യാർത്ഥിനികളായ രണ്ട് സഹോദരിമാരേയും രണ്ട് ആൺ സുഹൃത്തുക്കളേയും കാണാതായത്. വിവിധ ഇടങ്ങളിൽ ഇവർക്കെതിരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പൊള്ളാച്ചി എന്നിവിടങ്ങളിൽ കുട്ടികൾ എത്തിയതായി കണ്ടെത്തി. കൂടാതെ പൊള്ളാച്ചിയിലെ ലോഡ്ജിൽ ഒരു ദിവസം പൂർണ്ണമായി തങ്ങിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിട്ടുണ്ട്. വിവരങ്ങൾ തമിഴ്‌നാട് പോലീസിനും കൈമാറിയിട്ടുണ്ട്. നാല് പേരുടേയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. ആരുടെയെങ്കിലും പ്രേരണ മൂലമാണോ നാല് പേരും കടന്നതെന്നാണ് അന്വേഷിക്കുന്നത്. കയ്യിൽ പൈസ ഇല്ലാത്തതിനാൽ അധിക ദൂരം പോകാനുള്ള സാദ്ധ്യതയില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

NEWS
Advertisment