/sathyam/media/post_attachments/t3KL9EAM4iDzcYZyfHWZ.jpg)
പാലക്കാട്: ബസിൽ വിവിധ ഭാഷ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. മുണ്ടൂരിലാണ് സംഭവം. ഉത്തർപ്രദേശ് സരൺപൂർ സ്വദേശി വാസിം ആണ് മരിച്ചത്.
വിവിധ ഭാഷാ തൊഴിലാളികളുടെ തമ്മിലുണ്ടായ സംഘർഷം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. മുണ്ടൂരിലാണ് സംഭവം പ്രദേശത്തെ ഫർണീച്ചർ സ്ഥാപനത്തിലെ ജീവനക്കാർ തമ്മിലാണ് സംഘർഷം ഉണ്ടായത്.
ഇയാളുടെ ബന്ധു വാജിദ് ആണ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന വാസിം എന്നയാൾക്കും പരിക്കേറ്റു. കൊലയ്‌ക്ക് ശേഷം വാജിദ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ഇരുവരും പ്രദേശത്തെ ഫർണീച്ചർ കടയിലെ ജീവനക്കാരാണ്. ഗുരുതര പരിക്കേറ്റ വാജിദിനെയും വാസിമിനെയും തൃശൂർ മെഡി.കോളജിലേക്ക് മാറ്റി സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി