/sathyam/media/post_attachments/87pgZFlTvXahGTucQbU1.jpg)
പാലക്കാട്: ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതിലിൽ നിന്നും യാത്രക്കാരൻ റോഡിലേക്ക് തെറിച്ച് വീണു. ബസിന്റെ പിൻവാതിലിലൂടെയാണ് യാത്രക്കാരൻ തെറിച്ച് പുറത്തേക്ക് വീണത്. പാലക്കാട് പട്ടാമ്പി തെക്കുമുറിയിലാണ് സംഭവം.
യത്രക്കാരൻ വീണത് അറിയാതെ ബസ് കടന്നുപോയി. പിന്നാലെ വന്ന ഇരുചക്ര വാഹനക്കാരും വഴിയാത്രക്കാരുമാണ് ഇയാളെ പിടിച്ച് എഴുന്നേൽപിച്ചത്. ബസിന് തെട്ട് പിറകിലായി മറ്റ് വാഹനങ്ങൾ ഇല്ലതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഒഴിവാകുകയായിരുന്നു.
അപകടസമയത്ത് സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചെറിയ വളവുളള ഭാഗത്ത് ബസ് വേഗത്തിൽ വരുന്നതും യാത്രക്കാരൻ പുറത്തേക്ക് വീഴുന്നതും ഇതിൽ വ്യക്തമാണ്. ബസ് ഇതിന് ശേഷം നിർത്താതെ അതേവേഗത്തിൽ പോകുന്നതും കാണാം.
റോഡിൽ അനക്കമില്ലാതെ കിടന്ന യാത്രക്കാരനെ പിന്നാലെ വന്ന ഇരുചക്ര വാഹനയാത്രക്കാരും വഴിയാത്രക്കാരും ഓടിക്കൂടി പിടിച്ചെഴുന്നേൽപിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.