/sathyam/media/post_attachments/W9ZMhVhjPFVeUe1kc7YQ.jpg)
പാലക്കാട്: സംസ്ഥാനത്ത് ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം നടത്തി. സമരത്തിനിടെ പാലക്കാട് ജില്ലയില്‍ പൊലീസും പ്രവര്‍ത്തകും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ജില്ലയില്‍ സുല്‍ത്താന്‍ പേട്ട ജംഗ്ക്ഷനിലാണ് പ്രതിഷേധസമരം നടന്നത്. നാല് ഭാഗത്തേക്കും വാഹനങ്ങള്‍ കടന്നു പോകേണ്ടതിനാല്‍ ഇവിടെ ബ്ലോക്ക് ചെയ്യാന്‍ കഴിയില്ലെന്നും പിരിഞ്ഞുപോകാന്‍ പ്രവര്‍ത്തകരോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ തീരുമാനിച്ചത് പ്രകാരം 15 മിനിറ്റ് പ്രതിഷേധ സമരത്തിന് ശേഷം മാത്രമെ പിരിഞ്ഞു പോവുകയുള്ളൂവെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ തന്നെ അറിയിച്ചാണ് പ്രതിഷേധ സമരം ഇവിടെ സംഘടിപ്പിക്കുന്നതെന്നും പൊലീസിനെ പ്രവര്‍ത്തകര്‍ അറിയിച്ചു. വികെ ശ്രീകണ്ഠന്‍ എംപി, രമ്യാ ഹരിദാസ് എംപി എന്നിവരാണ് പാലക്കാട് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക ചക്ര സ്തംഭന സമരം ഇന്ന് രാവിലെ 11 മുതല്‍ 15 മിനിറ്റ് നേരമാണ് പ്രതിഷേധം. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ നിര്‍വഹിച്ചു. സെക്രട്ടേറിയറ്റ് മുതല്‍ പാളയം വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് പ്രതിഷേധം.
ഇന്ധന നികുതിയില്‍ കേന്ദ്രം കുറവ് വരുത്തിയതിന് സമാനമായി പെട്രോളിനും ഡീസലിനും സംസ്ഥാനവും വില കുറയ്ക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കൊച്ചിയിലെ വഴിതടയല്‍ സമരം വിവാദമായ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലുമാണ് സമരം നടത്തുന്നത്.