/sathyam/media/post_attachments/SWHvBZMyW7tbPcVhsyS9.jpg)
പാലക്കാട്: ഓൾ ഇന്ത്യാ വീരശൈവ സഭ പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനം മോയൻ എൽ.പി സ്ക്കൂളിൽ സംസ്ഥാന പ്രസിഡന്റ് സി. മുരുകൻ ഉദ്ഘാടനം ചെയ്തു. സുബ്രമണ്യൻ വല്ലങ്കി അദ്ധ്യക്ഷനായി. വർക്കിങ്ങ് പ്രസിഡന്റ് ആർ മുടപ്പല്ലൂർ മുഖ്യാതിഥിയായി.
സംസ്ഥാന ജനറൽ സെക്രട്ടറി. കെ ഗോകുൽദാസ് മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ ന്യൂനപക്ഷ സമുദായ വീരശൈവ സമുദായ അംഗങ്ങൾക്ക് സംസ്ഥാന സർക്കാർ ബോർഡ്, കോർപ്പറേഷനിൽ പ്രതിനിത്യം വേണമെന്നും വീരശൈവ ഉപ വിഭാഗങ്ങൾക്ക് ഉടൻ ജാതി സർട്ടിഫിക്കറ്റും ഒ.ബി.സിയും അനുവദിക്കുന്നതിന് പിന്നോക്ക വികസന വകുപ്പ് ഉടൻ തന്നെ പിന്നോക്ക കമ്മീഷന് റിപ്പോർട്ട് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ കുട്ടൻ കണ്ണാടി, നിഷ വാവന്നൂർ, ബാബു കല്ലക്കാട്, ജന്താനശേഖരൻ, മണികണ്ഠൻ, വേലായുധൻ കൊടുമുണ്ട, മണി കൊപ്പം, കൃപ, ഭാസ്കരൻ, സുരേഷ് കുമാർ, മുരുകേശൻ, രാമൻകുട്ടി കോങ്ങാട് എന്നിവർ പ്രസംഗിച്ചു.