/sathyam/media/post_attachments/ITn1DqyGdGt247B0EbRF.jpg)
പാലക്കാട്: ഒഡീഷയിലെ മുനിഗുഡ എന്ന സ്ഥലത്തുനിന്ന് ആ ലുവയിലേക്ക് ധൻബാദ് എക്സ്പ്രസിൽ കടത്താൻ ശ്രമിച്ച രണ്ടുകിലോ കഞ്ചാവുമായി ഒഡീഷ കന്ധമാൽ ജില്ലയിലെ
ജയറാം പ്രധാനെ (21) പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് ആൻഡ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഉം സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി.
ഒഡിഷയിൽ നിന്ന് ആലുവ ഭാഗത്തേക്ക് ചില്ലറ വിൽപനയ്ക്കായി കൊണ്ടുപോയത് എന്നാണ് ലഭിച്ച വിവരം. പ്രതി ഇതിനുമുൻപും സമാനമായ രീതിയിൽ കഞ്ചാവ് ആലുവയിലേക്ക് കടത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി. രാജിന്‍റെ നിർദ്ദേശപ്രകാരം ആർപിഎഫ് സിഐ എൻ കേശവദാസ് എസ് ഐ എ.പി ദീപക് എഎസ്ഐമാരായ കെ സജു, സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ എന്‍. അശോക്, കോൺസ്റ്റബിൾ വി. സവിൻ, എക്സൈസ് പ്രിന്റ് ഓഫീസർ. ആര്‍.എസ്. സുരേഷ്, അജിത് കുമാർ
സിഇഒമാരായ ഹരിപ്രസാദ്, ശരവണൻ, രാജേഷ് പി.കെ ഡബ്ല്യുസിഇഒ ലിസി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.