വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി മലമ്പുഴ പഞ്ചായത്ത്‌ കമ്മിറ്റി മലമ്പുഴ ഗ്രാമപഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ ധർണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ പഞ്ചായത്തിലെ മന്തക്കാട് ടേക്ക് എ ബ്രേക്ക്‌ വഴിയിടം വഴിയോരം വിശ്രമകേന്ദ്രം നിർമ്മിക്കുക, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണി നേരിടുന്ന ആവാസമേഖലയിലെ ജനങ്ങൾക്കും കാർഷിക വിളകൾക്കും സംരക്ഷണം നൽകുവാൻ ശ്വാസത നടപടികൾ സ്വീകരിക്കുക, എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന കേന്ദ്രവിഷ്കൃത പദ്ധതിയായ ജൽ ജീവൻ മിഷൻ അകമലവാരം ഉൾപ്പെടെ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി മലമ്പുഴ പഞ്ചായത്ത്‌ കമ്മിറ്റി മലമ്പുഴ ഗ്രാമപഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ ധർണ നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ടി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി. ബി. പ്രമോദ്, വൈസ് പ്രസിഡന്റ്‌ വി. സുബ്രഹ്മണ്യൻ, പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. ഗണേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. മാധവദാസ്, അശ്വതി ഷാജു, രഞ്ജു കെ സുനിൽ, റാണി സെൽവൻ എന്നിവർ സംസാരിച്ചു.

Advertisment