/sathyam/media/post_attachments/jtguxunkVC61UvbnfGvP.jpg)
മണ്ണാർക്കാട്: പെട്രോൾ-ഡീസൽ നികുതി കൊള്ളക്കെതിരെ തെങ്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളാരംകുന്ന് പെട്രോൾ പമ്പിന് സമീപം പ്രതിഷേധ സംഗമം നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ടി.എ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് ഷമീർ പഴേരി സമര വിശദീകരണം നടത്തി.മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നികുതി കൊള്ളയാണ് വില വർദ്ധനവിൻ്റെ കാരണം.വില വർദ്ധനവ് മൂലം ഭക്ഷ്യവസ്തുക്കളുടെയും,ജനങ്ങളുടെ സർവ്വ മേഖലയിലും കനത്ത തിരിച്ചടിയാണ് ഏൽക്കേണ്ടി വരുന്നത്. ജനങ്ങളെ കൊള്ളയടിച്ച് വൻ ലാഭം കൊയ്യുന്ന ഈ നടപടിയിൽ നിന്നും സർക്കാറുകൾ പിൻ ന്തിരിയണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
റഷീദ് കോൽപ്പാടം, മജീദ് തെങ്കര,ടി.കെ. ഫൈസൽ , ലത്തീഫ് പരതുമ്മൽ , അസീസ് ചക്കര , കമാൽ വി കെ ,യൂസഫ് ചക്കര തൊടി ,അനീസ് നീരാണി , അൻവർ കപ്പൂരാൻ ,ഷംസുദ്ദീൻ മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു.