/sathyam/media/post_attachments/nmoVyuejT8gN9pVvYFaH.jpg)
കരിമ്പ: തുപ്പനാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി (തുലാഷഷ്ഠി) ഉത്സവം ആഘോഷിച്ചു. കല്ലടിക്കോടൻ മല നിരകളിൽ നിന്നും ഉത്ഭവിച്ച് കല്ലടിക്കോട് ഗ്രാമത്തെയും പരിസര പ്രദേശങ്ങളെയും ജല സമൃദ്ധമാക്കി ഒഴുകി കൊണ്ടിരിക്കുന്ന തുപ്പനാട് പുഴയുടെ തീരത്തുള്ള ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ‘പഴനിയിൽ പാതി തുപ്പനാട്' എന്ന വിശേഷണത്തിൽ പ്രസിദ്ധമാണ്.
ക്ഷേത്ര ശ്രീകോവിൽ, മുഖമണ്ഡപം, കൃഷ്ണ ക്ഷേത്രം മുതലായവ ജീർണ്ണാവസ്ഥയിലാണെന്നും പുനരുദ്ധാരണ പ്രവൃത്തികളിൽ ഭക്തരുടെ സഹായ സഹകരണം അഭ്യർത്ഥിക്കുന്നതയും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. രാവിലെ താലം, കാവടി, തേര്, ചിന്ത് പാട്ട് എന്നിവയുടെ അകമ്പടിയോടെ പാൽക്കുടം എഴുന്നള്ളിപ്പ് നടന്നു. ക്ഷേത്രം മേൽശാന്തി നാരായണ ഭട് മുഖ്യകാർമ്മികത്വം വഹിച്ചു.
ക്ഷേത്രം പ്രസിഡന്റ് മുരളി കുമാർ, സെക്രട്ടറി രാജൻ,ക്ഷേത്ര സമിതി അംഗങ്ങളായ
കെ.പി.ഉണ്ണികൃഷ്ണൻ,അജിത്, ചന്ദ്രശേഖരൻ, ഗോപാലകൃഷ്ണൻ, സേതുമാധവൻ, സത്യൻ, ജയപ്രകാശ്, രാമകൃഷ്ണൻ, രാധാകൃഷ്ണൻ, സുരേഷ് ബാബു, കാർത്തിക്, രവീന്ദ്രനാഥ്, രാമദാസ്
എന്നിവർ നേതൃത്വം നൽകി.
/sathyam/media/post_attachments/XJVLSm1jlnpXlxMmqc5o.jpg)
ഏറെപ്രാധാന്യമർഹിക്കുന്ന ഒരു ഷഷ്ഠി ദിനമാണ് സ്കന്ദ ഷഷ്ഠി. പ്രഥമയിൽ തുടങ്ങി ആറു ദിവസവും നീണ്ടു നിൽക്കുന്ന ഒരു വ്രതമാണ് ഷ്ഷ്ഠീ വ്രതം. ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവർ ആറാം ദിവസം രാവിലെ മുരുക ക്ഷേത്രത്തിൽ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത ശേഷം ഷഷ്ഠി വ്രതം അവസാനിപ്പിക്കുകയും ചെയ്യുന്നു. പൂർണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവർക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം.