/sathyam/media/post_attachments/GpCom2sBwp1bii6MCZPt.jpg)
പാലക്കാട്: ഒലവക്കോട് - സായി ജങ്ങ്ഷൻ റോഡിൽ അപകടകെണി. കാൽനടയാത്രക്കാരും വാഹനങ്ങളും കനാൽ ചാലിൽ വീഴുന്ന കാഴ്ച്ച സ്ഥിരം പതിവാണെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു.
മലമ്പുഴ കനാലിൻ്റ ഭാഗമായ ഈ കനാലിനു മുകളിലൂടെയാണ് റോഡ് പോകുന്നത്. കനാലിലേക്ക് വീഴാതിരിക്കാൻ സംരക്ഷണഭിത്തിയോ അപകടസൂചന ബോർഡോ ഇല്ല. ഒലവക്കോടു നിന്നും മലമ്പുഴ, കൽപ്പാത്തി, ചാത്തപുരം വഴി കൊയമ്പത്തൂർ റോഡിലേക്കുള്ള ബൈപാസിലേക്കും വിക്ടോറിയ കോളേജ് ടൗൺ ഭാഗത്തേക്കുമായി ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്.
രാത്രി കാലങ്ങളിൽ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് പ്രകാശത്തിൽ ഈ കനാൽ ശ്രദ്ധയിൽ പെടാതെ വീഴുന്നവരും വിരളമല്ല. ഉണ്ടായിരുന്ന സംരക്ഷണഭിത്തി വാഹനം തട്ടി കേടുവന്ന് പോയിട്ട് വർഷങ്ങളായെങ്കിലും പുന:സ്ഥാപിക്കാൻ ഇതുവരെ അധികൃതർ തയ്യാറായില്ലെന്ന പരാതി ശക്തമായിരിക്കയാണ്.