മലമ്പുഴ ശാസ്താ കോളനി കനാലിന് സമീപമുള്ള 60 വർഷത്തിലധികം പഴക്കമുള്ള പാലമരങ്ങൾ മുറിച്ചു മാറ്റി. കനാലില്‍ വീണ മരക്കൊമ്പ് മാറ്റാത്തതിനാല്‍ മാലിന്യങ്ങള്‍ തടഞ്ഞു നില്‍ക്കുന്നതായി പരാതി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: ശാസ്താ കോളനിയിലെ കനാലിൽ കിടക്കുന്ന മരക്കൊമ്പു് മാറ്റിയില്ലെന്ന് പരാതി. വൈദ്യൂതി കമ്പിയിൽ തട്ടി നിൽക്കുന്ന ശിഖരങ്ങൾ വെട്ടി മാറ്റുന്നതിൻ്റെ ഭാഗമായാണ് ഇത് വെട്ടിയതെന്നും കരാറുകാരനെ കൊണ്ടാണ് വെട്ടിച്ചതെന്നും പറയുന്നു. കനാലിലൂടെ മഴവെള്ളം ഒലിച്ചു വരുന്നതോടൊപ്പം വരുന്ന പ്ലാസ്റ്റിക്ക് മാലിന്യം ഉൾപ്പെടെ ഈ മരക്കൊമ്പിൽ തട്ടി നിൽക്കുകയാണ്.

publive-image

കനാലിൻ്റെ ഓരത്തു നിൽക്കുന്ന അറുപതു വർഷത്തിലധികം പഴക്കമുള്ള പാലമരങ്ങളുടെ പകുതിക്കു മുകൾ ഭാഗവും വെട്ടിമാറ്റിയിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകർ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യൂന്ന സാഹചര്യത്തിൽ ഇത്തരത്തിൽ മരങ്ങൾ മുറിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നീട്ടുണ്ട്. മലമ്പുഴ സബ്ബ് സ്റ്റേഷനിൽ നിന്നും 33. കെ.വി.ലൈൻ കൽപ്പാത്തി സബ്ബ് സ്റ്റേഷനിലേക്ക് നിർമ്മിക്കുന്നതിൻ്റെ ഭാഗമായാണ് മരം വെട്ടൽ നടന്നത്.

palakkad news
Advertisment