ചെറുകിട മില്ലുടമകൾക്ക് വിനയാകുന്ന നിയമങ്ങൾ ഭേദഗതി ചെയ്യണം : ചെറുകിട റൈസ് ഫ്ലോർ & ഓയിൽ മില്ലേഴ്സ് അസോസിയേഷൻ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ചെറുകിട മില്ലുടമകൾക്ക് വിനയാവുന്ന നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് ചെറുകിട റൈസ് ഫ്ലോർ & ഓയിൽ മില്ലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് ബാലകൃഷ്ണൻ കന്നി മാരി' പ്രതിസന്ധിയിലായ മില്ലുടമകളുടെ സമര തീരുമാനം നവമ്പർ 14 ലെ ജില്ലാ സമ്മേളനത്തിൽ സ്വീകരിക്കുമെന്നും ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചെറുകിട മില്ലുകളുടെ പ്രവർത്തനം നിർത്തിവെക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത് ഇതിനിടയിലാണ് മില്ലുടമകളെ കൂടുതൽ വലക്കുന്ന നിയന്ത്രണങ്ങളും നിയമവും നടപ്പിലാക്കുന്നത്. നെല്ല് അരിയാക്കുകയും ധാന്യങ്ങൾ പൊടിക്കുകയും ചെയ്ത് കാർഷിക മേഖലയോടൊപ്പം നിൽക്കുന്ന മില്ലകളെയാണ് നിയന്ത്രണങ്ങൾ ഏറെ ദോഷം ചെയ്യുന്നത്.

ലൈസൻസ് പുതുക്കാൻ കൺസൻ്റ് വേണമെന്നതും മുൻകാല പ്രാബല്യത്തോടെ പൊലൂഷൻ സർട്ടിഫിക്കറ്റ് എടക്കണമെന്നും പറയുന്നത് മില്ലുകളുടെ പ്രവർത്തന പാരമ്പര്യവും നിജസ്ഥിതി അറിയാതെയുമാണ്. വൈദ്യുതി യൂണിറ്റ് കണക്കാക്കുന്നതിൽ മാറ്റം വരുത്തണമെന്ന ആവശ്യവും അംഗീകരിക്കുന്നില്ല.

മില്ലുടമകളുടെ നിരവധി പ്രശനങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം നിവേദനം നൽകിയിട്ടും പരിഹാരമില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ബാലകൃഷ്ണൻ പറഞ്ഞു ' ജില്ല സെക്രട്ടറി ശിവദാസ് മാത്തൂർ, എ. ചന്ദ്രൻ, എം. വിശ്വനാഥൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment