/sathyam/media/post_attachments/mSA7WOZ6WtltBgQQGsGV.jpg)
ചിറ്റൂർ: ജോലിക്കിടയിൽ ബസ്സിൽ നിന്നും വീണു കിട്ടിയ ഒരു ലക്ഷം രൂപ ഉടമക്ക് തിരിച്ചുനൽകി കൊണ്ട് കെ.എസ്.ആർ.ടി.സി. ജീവനക്കാർ സത്യസന്ധതക്ക് മാതൃകയായി. കണ്ടക്ടർ സലിം, ഡ്രൈവർ മുരളി എന്നിവരാണ് ഈ മാതൃകാപരമായ പ്രവൃത്തികൊണ്ട് ശ്രദ്ധേയരായത്. ചിറ്റൂർ പ്രതികരണവേദിയുടെ ആഭിമുഖ്യത്തിൽ ഈ ജീവനക്കാരെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.