ബൈക്കിൽ നിന്നും യുവാവിനെ വലിച്ചിറക്കി വെട്ടിക്കൊന്നു; സംഭവം ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ

New Update

publive-image

Advertisment

പാലക്കാട്: പട്ടാപകൽ യുവാവിനെ നടുറോട്ടിൽ വെട്ടിക്കൊന്നു. ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇന്ന് രാവിലെ 9 മണിക്ക് ഭാര്യയുമായി ബൈക്കിൽ ജോലിക്കു പോകുകയായിരുന്ന എലപ്പുള്ളി എടപ്പൂകുളം ആറു ചാമിയുടെ മകൻ സഞ്ജിത് (27) ആണ് മമ്പറത്തുവെച്ച് ആക്രമിക്കപ്പെട്ടത്.

വാളുമായി കാത്തു നിന്ന നാലു പേർ ആളുകൾ നോക്കി നിൽക്കെ സഞ്ജിത്തിനെ ബൈക്കിൽ നിന്നും വലിച്ചിറക്കി വെട്ടി പരിക്കേൽപിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേഹമാസകലം ഗുരുതരമായ പരിക്കുണ്ട്. വിവിധ രാഷ്ട്രിയ കേസുകളിൽ പ്രതിയാണ് മരിച്ച സഞ്ജിത്. കസ്ബ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉള്ളതായും പോലീസ് പറഞ്ഞു.

obit news palakkad news
Advertisment