ചരിത്രമുറങ്ങുന്ന പാലക്കാട് വിക്ടോറിയ കോളേജ് വർത്തമാനകാലത്തിൽ നേട്ടങ്ങളുടെ നെറുകയില്‍

New Update

publive-image

പാലക്കാട്:ചരിത്രമുറങ്ങുന്ന വിക്ടോറിയ കോളേജ് വർത്തമാനകാലത്തിൽ നേട്ടങ്ങളുടെ നെറുകയിലാണെന്ന് പ്രിൻസിപ്പൽ മേഴ്സി ജോസഫ്. 'നാക്കി'ൻ്റെ അഖിലേന്ത്യ തലത്തിലുള്ള യോഗ്യത  മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാനുള്ള ശ്രമമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇൻ്റേണൽ ക്വാളിറ്റി കോർഡിനേറ്റർ ഡോ: സി.വി. രഞ്ജിത്ത് കുമാറും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

133 വർഷത്തെ പാരമ്പര്യമുള്ള വിക്ടോറിയ കോളേജ് നിലവിൽ എൻ.ഐ.ആർ.എഫ്. റാങ്കിംഗിൽ 99-ാം സ്ഥാനത്താണ്. 'നാക്കി'ൻ്റെ നാലാം ഘട്ട സന്ദർശനം നടക്കാനിരിക്കെ സമസ്ത മേഖലകളിലും വൻ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. ഭൗതിക സാഹചര്യം, വിദ്യാഭ്യാസ നിലവാരം, കലാകായിക മത്സരങ്ങൾ, ഗവേഷണം തുടങ്ങിയവ വിലയിരുത്തിയാണ് 'നാക്ക് ' അക്രിഡിറ്റേഷനിൽ നിലവാരം കണക്കാക്കുന്നത്.

2500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിക്ടോറിയയിൽ 16 ബിരുദ കോഴ്സുകൾ, 11 ബിരുദാനന്തര കോഴ്സുകൾ എന്നിവ നിലവിലുണ്ട്. അപൂർവ്വ ഗ്രന്ഥങ്ങളടങ്ങിയ ലൈബ്രറി. ചരിത്ര പുരാരേഖകൾ, ബോട്ടണി ക്ക് ഗാർഡൻ, തുടങ്ങി ഒട്ടേറെ അപൂർവ്വതകൾ വിക്ടോറിയക്ക് സ്വന്തമാണ്. പൂർവ്വ വിദ്യാർത്ഥികൾ, സർക്കാർ സഹായം എന്നിവയിൽ ഗവേഷണം, ലൈബ്രറി എന്നിവ ഉൾപ്പെടുന്ന വിശാലമായ അക്കാദമിക്ക് സൗകര്യം ഒരുങ്ങുന്നുണ്ട്.

ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്., ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, ഇതിഹാസ സാഹിത്യകാരൻമാരായ ഒ.വി.വിജയൻ ,എം.ടി. വാസുദേവൻ നായർ, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ. ശേഷൻ, മെട്രൊമാൻ ഇ.ശ്രീധരൻ തുടങ്ങി ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ശ്രീശങ്കർ തുടങ്ങിയ ഒട്ടേറെപ്പേർ വിക്ടോറിയയുടെ സംഭാവനയാണ് ഗ്രേഡ് പരിശോധനയിൽ എഗ്രേഡ് നേടാനുള്ള പരിശ്രമമാണ് കോളേജിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇരുവരും പറഞ്ഞു. നാക്ക്. കോർഡിനേറ്റർ ഡോ: സുമ പറപ്പട്ടോളി, പി.ആർ.ഒ.ബിന്ദു ബാലഗോപാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment