പാലക്കാട്: ചരിത്രമുറങ്ങുന്ന വിക്ടോറിയ കോളേജ് വർത്തമാനകാലത്തിൽ നേട്ടങ്ങളുടെ നെറുകയിലാണെന്ന് പ്രിൻസിപ്പൽ മേഴ്സി ജോസഫ്. ‘നാക്കി’ൻ്റെ അഖിലേന്ത്യ തലത്തിലുള്ള യോഗ്യത മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാനുള്ള ശ്രമമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇൻ്റേണൽ ക്വാളിറ്റി കോർഡിനേറ്റർ ഡോ: സി.വി. രഞ്ജിത്ത് കുമാറും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
133 വർഷത്തെ പാരമ്പര്യമുള്ള വിക്ടോറിയ കോളേജ് നിലവിൽ എൻ.ഐ.ആർ.എഫ്. റാങ്കിംഗിൽ 99-ാം സ്ഥാനത്താണ്. ‘നാക്കി’ൻ്റെ നാലാം ഘട്ട സന്ദർശനം നടക്കാനിരിക്കെ സമസ്ത മേഖലകളിലും വൻ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. ഭൗതിക സാഹചര്യം, വിദ്യാഭ്യാസ നിലവാരം, കലാകായിക മത്സരങ്ങൾ, ഗവേഷണം തുടങ്ങിയവ വിലയിരുത്തിയാണ് ‘നാക്ക് ‘ അക്രിഡിറ്റേഷനിൽ നിലവാരം കണക്കാക്കുന്നത്.
2500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിക്ടോറിയയിൽ 16 ബിരുദ കോഴ്സുകൾ, 11 ബിരുദാനന്തര കോഴ്സുകൾ എന്നിവ നിലവിലുണ്ട്. അപൂർവ്വ ഗ്രന്ഥങ്ങളടങ്ങിയ ലൈബ്രറി. ചരിത്ര പുരാരേഖകൾ, ബോട്ടണി ക്ക് ഗാർഡൻ, തുടങ്ങി ഒട്ടേറെ അപൂർവ്വതകൾ വിക്ടോറിയക്ക് സ്വന്തമാണ്. പൂർവ്വ വിദ്യാർത്ഥികൾ, സർക്കാർ സഹായം എന്നിവയിൽ ഗവേഷണം, ലൈബ്രറി എന്നിവ ഉൾപ്പെടുന്ന വിശാലമായ അക്കാദമിക്ക് സൗകര്യം ഒരുങ്ങുന്നുണ്ട്.
ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്., ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, ഇതിഹാസ സാഹിത്യകാരൻമാരായ ഒ.വി.വിജയൻ ,എം.ടി. വാസുദേവൻ നായർ, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ. ശേഷൻ, മെട്രൊമാൻ ഇ.ശ്രീധരൻ തുടങ്ങി ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ശ്രീശങ്കർ തുടങ്ങിയ ഒട്ടേറെപ്പേർ വിക്ടോറിയയുടെ സംഭാവനയാണ് ഗ്രേഡ് പരിശോധനയിൽ എഗ്രേഡ് നേടാനുള്ള പരിശ്രമമാണ് കോളേജിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇരുവരും പറഞ്ഞു. നാക്ക്. കോർഡിനേറ്റർ ഡോ: സുമ പറപ്പട്ടോളി, പി.ആർ.ഒ.ബിന്ദു ബാലഗോപാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കോഴിക്കോട്: കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി കിഫ്ബി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. ഗര്‍ഡറുകള്‍ തകര്‍ന്നുവീഴാന്‍ കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറാണെന്നും ഗര്‍ഡറുകള്‍ ഉറപ്പുള്ളതാണെന്നും കിഫ്ബി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ്: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം അസംബ്ലി നിയോജകമണ്ഡലത്തിൽ ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ നിർമാണവേളയിൽ ഗർഡറുകൾ വീണുണ്ടായ അപകടത്തിന്റെ കാരണങ്ങൾ വിശദമാക്കാനാണ് ഈ കുറിപ്പ്. നിർമാണത്തിൽ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം എന്നാണ് പ്രാഥമികകാന്വേഷണത്തിൽ മനസിലായിട്ടുള്ളത്. […]
തൃശൂര്‍: ബോബി ചെമ്മണ്ണൂര്‍ വേഷം മാറിയ തൃശൂര്‍ പൂരത്തിന് പോയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ മേക്കോവര്‍ വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഒപ്പം, താന്‍ വേഷം മാറിയതിന്റെ ലക്ഷ്യവും അദ്ദേഹം പങ്കുവച്ചു. താന്‍ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് തൃശൂര്‍ പൂരത്തിന് രാവിലെ ആറു മണിക്ക് വീട്ടില്‍ നിന്നിറങ്ങുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പഴയതുപോലെ പുറത്തിറങ്ങുമ്പോള്‍ സ്വാതന്ത്ര്യത്തോടെ പലതും ചെയ്യാന്‍ പറ്റുന്നില്ല. ആരും ശ്രദ്ധിക്കാതെ പഴയതുപോലെ പൂരം ആസ്വദിക്കുന്നതിനാണ് […]
കൊച്ചി: നവി ടെക്നോളജീസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ നവി ഫിന്‍സെര്‍വ് ലിമിറ്റഡിന്റെ ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം (എന്‍സിഡി) വഴി 600 കോടി രൂപ സ്വരൂപിക്കും. മുന്നൂറു കോടി രൂപയുടെ അധിക സബ്സിക്രിപ്ഷന് ഉള്‍പ്പെടെയാണിത്. ഇഷ്യു മേയ് 23-ന് ആരംഭിച്ച് ജൂണ്‍ പത്തിന് അവസാനിക്കും. ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡിന്റെ എ സ്റ്റേബിള്‍ റേറ്റിംഗ് ഉള്ള കടപ്പത്രത്തിന് 9.80 ശതമാനം വരെ വരുമാനം ലഭിക്കും. 18 മാസം, 27 മാസം കാലാവധിയില്‍ നിക്ഷേപം നടത്തുവാന്‍ അവസരമുണ്ട്. […]
കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ഓഹരിയുടെ ഇഷ്യു നിരക്കായ 949 രൂപയില്‍ 8.11 ശതമാനം ഡിസ്കൗണ്ടോടെ 872 രൂപ നിരക്കിലാണ് എന്‍എസ്ഇയില്‍ എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തത്. 8.62 ശതമാനം ഡിസ്കൗണ്ടോടെ 867.20 രൂപ നിരക്കില്‍ ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ആദ്യ ദിവസം ബിഎസ്ഇയില്‍ ഓഹരി വില 875.45 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയില്‍ 875.25 രൂപ നിരക്കിലും ക്ലോസ് ചെയ്തു. […]
ജിദ്ദ: വിശുദ്ധ ഖുർആനെഴുത്ത് കലയിൽ രാജ്യാന്തര മത്സരം വരുന്നു. അറബിക് കാലിഗ്രഫിക് രീതിയിലെ നൂതന എഴുത്ത് കലയിലൂടെ വിശുദ്ധ ഗ്രന്ഥം (മുസ്ഹഫ്) അവതരിപ്പിക്കാൻ ഈ രംഗത്ത് ചാതുര്യമുള്ളവർക്ക് അവസരം നൽകുകയാണ് സൗദി അറേബ്യ ഈ മത്സരത്തിലൂടെയെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി. വിശുദ്ധ ഗ്രന്ഥം അവതരിച്ച നാട്ടിൽ അതിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു ലോകോത്തര സംഭവം കൂടിയാകും സൗദി അറേബ്യ സംഘടിപ്പിക്കുന്ന ഖുർആനെഴുത്ത് മത്സരം. അടുത്ത വർഷം ഫെബ്രുവരി (ശഅബാൻ) യിലായിരിക്കും മത്സരം. സൗദി രാഷ്ട്ര സ്ഥാപകൻ “കിംഗ് […]
കുവൈറ്റ്സിറ്റി : ഫുട്ബോൾ ലോകകപ്പിന് സ്വാഗതമേകി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബുഹലിഫ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മേളയിൽ മംഗഫ് ഡി യൂണിറ്റ് ജേതാക്കളായി. വാശിയേറിയ ഫൈനൽ മൽസരത്തിൽ മംഗഫ് യൂണിറ്റ് ടീമിനെ പരാജയപെടുത്തിയാണ് മംഗഫ് ഡി യൂണിറ്റ് ജേതാക്കളായത്. അബുഹലിഫ അറബിക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച മേളയിൽ വിവിധ മേഖലയിലെ യൂണിറ്റുകളെ പ്രതിനിധീകരിച്ചു കൊണ്ട് 32 ടീമുകൾ മാറ്റുരച്ചു. മംഗഫ് ടീമിലെ നഫീൽ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. […]
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് റണ്‍സിന് തോല്പിച്ചു. ഇതോടെ ലഖ്നൗ പ്ലേ ഓഫില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത പുറത്തായി. ആദ്യം ബാറ്റു ചെയ്ത ലഖ്നൗ 20 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 210 റണ്‍സെടുത്തു. ക്വിന്റോണ്‍ ഡി കോക്ക് (70 പന്തില്‍ 140), കെ.എല്‍. രാഹുല്‍ (51 പന്തില്‍ 68) എന്നിവരുടെ പ്രകടനമാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. 29 പന്തില്‍ 50 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് […]
കൊന്നത്തടി∙ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ നടത്താന്‍ പണമില്ലാതെ സുമനസുകളുടെ സഹായം തേടുകയാണ് കൊന്നത്തടി മുള്ളേരിക്കുടി ധന്യാഭവനില്‍ തങ്കമ്മ എന്ന വീട്ടമ്മ. കൂലിപണിക്കു പോയി കുടുംബം പുലര്‍ത്തിയിരുന്ന തങ്കമ്മ 2016 മുതല്‍ കടുത്ത നടുവേദനയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാണ് തങ്കമ്മക്ക് നട്ടെല്ലില്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തുടങ്ങി. നട്ടെല്ല് പൊടിഞ്ഞു പോകുന്ന രോഗാവസ്ഥയാണ് തങ്കമ്മയ്ക്കെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മകന്റെ പേരിലുള്ള വീടും സ്ഥലവും […]
കണ്ണൂരിൽ നടന്ന അഞ്ചാമത് അന്തർ സർവകലാശാല വടംവലി ചാമ്പ്യൻഷിപ്പിൽ എം .ജെ .യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മെഡൽ കരസ്ഥമാക്കിയവർക്കും പരിശീലകർക്കും ഇടുക്കി ജില്ലാ വടംവലി അസോസിയേഷൻ സ്വീകരണം നൽകി. ആറ് വിഭാഗങ്ങളിലായി അറുപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. ബോയ്സ് ,ഗേൾസ്,മിക്സഡ് വിഭാഗങ്ങളിലായി രണ്ടു ടീമുകൾക്ക് വെള്ളി മെഡലും രണ്ടു ടീമുകൾക്ക് വെങ്കലവും ലഭിച്ചു. തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ .എസ്.ഫ്രാൻസീസ് ,പ്രസിഡന്റ് മാത്തുക്കുട്ടി ജോസഫ് ,ട്രെഷറർ ലിറ്റോ .പി .ജോൺ ,ഹെജി .പി […]