New Update
/sathyam/media/post_attachments/uQmdEmtoU4ntH6CcUVUe.jpg)
പട്ടാമ്പി: ഉപരിപഠന ഉദ്യോഗ സാധ്യതകളെ കുറിച്ച് അവബോധം നൽകാനും ഉചിതമായ കരിയർ കണ്ടെത്തി സമൂഹ നിർമ്മിതിയുടെ ഭാഗമാവാൻ പരിശീലനം സാധ്യമാക്കാനും ലക്ഷ്യമാക്കി എസ്‌വൈഎസ് പട്ടാമ്പി സോൺ സാംസ്കാരികം ഡയറക്ടറേറ്റ് കരിയർ സ്പാർക്ക് അവയർനെസ് ക്യാമ്പ് സംഘടിപ്പിച്ചു.
Advertisment
കരിമ്പുള്ളി സുന്നി മദ്രസയിൽ നടന്ന ക്യാമ്പ് എസ് എം എ ജില്ലാ സെക്രട്ടറി സൈനുദ്ദീൻ പൂവക്കോട് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് പട്ടാമ്പി സോൺ പി ആർ സെക്രട്ടറി യു എ റഷീദ് അസ് ഹരി അധ്യക്ഷത വഹിച്ചു. പ്രമുഖ ട്രെയിനറും വിസ്ഡം ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) കാര്യദർശിയുമായ അബ്ദുസമദ് യൂണിവേഴ്സിറ്റി ക്ലാസ് നയിച്ചു. എസ്‌വൈഎസ് പട്ടാമ്പി സോൺ പ്രസിഡന്റ് അബ്ദുൽ ഹക്കീം ബുഖാരി, ജനറൽ സെക്രട്ടറി ഉമർ അൽ ഹസനി, സാംസ്കാരികം സെക്രട്ടറി റിയാസ് കരിമ്പുള്ളി സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us