/sathyam/media/post_attachments/9fPb0ntQ0LxxdLY5SqJZ.jpg)
തൃത്താല: ശിശുദിനത്തിൽ ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ കൂടിയായ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും പോലീസും തമ്മിൽ മികച്ച സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിനും, കുട്ടികൾക്ക് പോലീസിനോടുള്ള ഭയം അകറ്റുന്നതിനും മറ്റുമുള്ള ലക്ഷ്യത്തോടെ സ്റ്റേഷൻ പരിധിയിയിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് വിവിധ പരിപാടികൾ നടത്തുകയും, കുട്ടികൾക്ക് പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അറിവ് പകർന്നു കൊടുക്കുകയും ചെയ്തു.
ഇൻസ്പെക്ടർ കെ.സി വിനു പോലീസിനെ സംബന്ധിച്ച കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. മനോഹരമായി കവിതകൾ ആലപിച്ച ഫാത്തിമ നിഷാന, നിരഞ്ജന എന്നീ കുട്ടികൾക്ക് ജനമൈത്രി പോലീസ് ഇൻസ്പെക്ടർ കെ.സി വിനു സമ്മാനങ്ങൾ നൽകി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ, രതീഷ് ശിശു സൗഹൃദ ഓഫീസർമാരായ എസ് ഐ ഷാജി, എസ് സി പി ഒ സുഭാഷിണി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എസ്.ആർ.വി സ്ക്കൂൾ പെരുമണ്ണൂരിലേയും, കിഴക്കേ പട്ടിശ്ശേരി അങ്കണവാടിയിലേയും കുട്ടികൾ, അധ്യാപകരായ സ്നിധി, മല്ലിക എന്നിവർ ജനമൈത്രി പോലീസ് സംഘടിപ്പിച്ച ശിശുസൗഹൃദ പരിപാടിയിൽ പങ്കെടുത്തു.