പുനർനിർമ്മാണം നടത്തിയ മലമ്പുഴ വാരണി പാലം എംഎല്‍എ എ. പ്രഭാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

New Update

publive-image

പുനർ നിർമ്മാണം നടത്തിയ വാരണി പാലം മലമ്പുഴ എംഎൽഎ എ പ്രഭാകരൻ ഉദ്ഘാടനം നിര്‍വഹിക്കുന്നു

Advertisment

മലമ്പുഴ: പ്രളയകാലത്ത് തകർച്ച നേരിട്ട മലമ്പുഴ വാരണി പാലം പുനർനിർമ്മാണം നടത്തി. മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ ഉദ്ഘാടനം നിര്‍വഹിച്ചു. എംഎൽഎയുടെ 2021-2022 വർഷത്തെ ആസ്തിവികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം പുനർനിർമാണം നടത്തിയത്.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ബിനുമോൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബിജോയ്‌, പഞ്ചായത്ത്‌ പ്രസിഡന്റ് രാധിക മാധവൻ, വൈസ് പ്രസിഡന്റ് സുമലത, മെമ്പർ വിനോയ്, ബ്ലോക്ക് മെമ്പർ തോമസ് വാഴപിള്ളി, കരാറുകാരൻ കാസിം തുടങ്ങിയവർ പങ്കെടുത്തു

palakkad news
Advertisment