New Update
/sathyam/media/post_attachments/5FYOTD8Z1VAZ7xe8WrtJ.jpg)
മലമ്പുഴ:കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ മെയിൻ റോഡിൽ വനിതാ ഐ.ടി.ഐക്കു മുന്നിൽ മരം ചെരിഞ്ഞ് വീഴാറായി നിൽക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടു കഴിഞ്ഞു. പരിസരത്തെ മറ്റു മരങ്ങളിൽ തടഞ്ഞു നിൽക്കുന്നതിനാൽ നിലംപൊത്താതെ നിൽക്കുകയാണ്.
Advertisment
മരത്തിൽ ടിപ്പർ ലോറിയിടിച്ച് തടി പൊളിഞ്ഞു പോയിട്ടുണ്ട്. ഒട്ടേറെ വാഹനങ്ങളും കാൽനടയാത്രക്കാരും ഈ മരത്തിനടിയിലൂടെയാണ് കടന്നു പോകുന്നത്. മാത്രമല്ല വനിതഐ.ടി.ഐയിലെ വിദ്യാർത്ഥിനികളും ഈ പരിസരത്താണ് ബസ്സ് കാത്തുനിൽക്കുക.
ശക്തമായ കാറ്റും മഴയും വന്നാൽ ഏതുനിമിഷവും നിലംപതിക്കും. അപകടാവസ്ഥ മുന്നിൽ കണ്ട് മരംമുറിച്ചൂ നീക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. 20l 8 ലെ പ്രളയ സമയത്താണ് ഈ മരം ചരിഞ്ഞതെന്നു് പരിസരവാസികൾ പറഞ്ഞു. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധമുണ്ടെന്നും അവർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us