/sathyam/media/post_attachments/UwNmGh6AM2dRk0UaEBgF.jpg)
പാലക്കാട്: തൃശ്ശൂർ കൂട്ടുകൊമ്പന്മാർ പുറത്തിറക്കിയ വാർഷിക കലണ്ടറിന്‍റെ ഔദ്യോഗിക പ്രകാശനവും ആദ്യ വില്പനയും തെച്ചിക്കോട്ടുകാവ് ക്ഷേത്ര സന്നിധിയിൽ വെച്ച് ദേവസ്വം പ്രസിഡന്റ് പി.ബി ബിനോയ് പാലക്കാട് ജില്ല ആനപ്രേമിസംഘം പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങലിന് നൽകി നിവഹിച്ചു.
ഫോറം പ്രസിഡന്റ് ശരത്ത് വി.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളത്തിലെ 151 ആനകളുടെ പേരുകൾ 2 മിനിട്ട് 59 സെക്കന്‍റ് 62 മില്ലി സെക്കന്‍റ് സമയത്തിനുള്ളിൽ അവതരിപ്പിച്ചതിന് ഇന്ത്യ ബുക്ക് ഓഫ്, ഏഷ്യബുക്ക് ഓഫ്, നാഷണൽ ബുക്ക് ഓഫ്, കലാംമ്സ് വേൾഡ്, എന്നീ നാല് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ മാസ്റ്റർ കൃത്തിക് എസ് മേനോന് കേരള എലിഫന്റ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് വെളപ്പായ മണി കൂട്ടുകൊമ്പന്മാരുടെ പേരിൽ ആശംസകൾ നേർന്ന് ഉപഹാരം നൽകി അനുമോദിച്ചു.