കാരാകുർശ്ശി ത്രീത്വാശ്രമം ആകശപ്പറവയിലെ അന്തേവാസികള്‍ക്ക് ഫെഡറൽ ബാങ്കിന്റെ സാന്ത്വനസ്പര്‍ശം; കെ.പി. ഹോര്‍മീസിന്റെ ഓർമക്കായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി

New Update
publive-image
Advertisment
മണ്ണാർക്കാട് : ഫെഡറല്‍ ബാങ്ക് സ്ഥാപകനും ദീര്‍ഘകാലം ചെയര്‍മാനുമായിരുന്ന കെ.പി. ഹോര്‍മീസിന്റെ 104ാം ജന്മദിനം പ്രമാണിച്ച്  കല്ലടിക്കോട് ഫെഡറല്‍ ബാങ്കിന്റെ അഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി.
കെ.പി ഹോര്‍മീസ് എന്ന പ്രതിഭാധനനാണ് സാമൂഹിക ബാങ്കിംഗിന് പുതിയ നിര്‍വചനവും ഫെഡറല്‍ ബാങ്കിന് വേറിട്ട ഭാവവും നല്‍കിയത്. കെ.പി.ഹോർമിസിന്റെ സ്മരണകൾ മുൻ നിർത്തി കാരാകുർശ്ശി
ത്രീത്വാശ്രമം ആകശപ്പറവയിലെ അന്തേവാസികൾക്കായി കട്ടിലും വസ്ത്രങ്ങളും സമ്മാനിച്ചു.
ആരോരുമില്ലാത്ത, ജീവിതാനുഭവങ്ങളുടെ കണ്ണീര്‍ച്ചാല്‍ പിന്നിട്ട നൂറിലേറെ അന്തേവാസികളെ സംരക്ഷിക്കുന്ന മഹത്തായ സ്ഥാപനമാണ് കാരാകുർശ്ശി കുനിയങ്കാട് ത്രിത്വാശ്രമം ആകാശ പറവ.
ഫെഡറൽ ബാങ്ക് ബ്രാഞ്ച് മാനേജർ സൂരജ് ജോസ്, ബാങ്ക് പി. ആർ.എം. റൂബി,സ്റ്റാഫ് ശരത്,
ആകാശ പറവകൾ ഡയറക്ടർ ഫാദർ ജോയ് വെമ്പിളിയാൽ തുടങ്ങിയവർ പങ്കെടുത്തു.
Advertisment