കളക്ടറുടെ ഇടപെടല്‍; പാലക്കാട് തിരുനെല്ലായി പുഴയിലെ മാലിന്യങ്ങള്‍ നീക്കി തുടങ്ങി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: തിരുനെല്ലായി പുഴയിലെ ചണ്ടിയും മാലിന്യങ്ങളും ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്തു തുടങ്ങി. കൗൺസിലർമാരുടെ പ്രതിഷേധത്തെ തുടർന്ന് ജില്ലാ കലക്ടർ ഇടപെട്ടാണ് നടപടി ആയത്. കഴിഞ്ഞ ദിവസം അളിയാർ ഡാമിൽ നിന്നും വെള്ളം തുറന്നു വിട്ടതിനെ തുടർന്ന് പുഴയിൽ വെള്ളം നിറഞ്ഞിരുന്നു.

Advertisment

പുഴയിലെ ചണ്ടിയും മാലിന്യങ്ങളും മൂലം വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെട്ട് പരിസരങ്ങളിലേക്ക് വെള്ളം കയറാനും റോഡിലെ ഗതാഗതം തടസ്സപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഇന്നലെ കൗൺസിലർമാരും ജനങ്ങളും ചേർന്ന് തിരുനെല്ലായി പാലത്തിലെ റോഡ് ഉപരോധിച്ചിരുന്നു.

Advertisment