/sathyam/media/post_attachments/wELWgLvhJLjL47c32lY2.jpg)
പാലക്കാട്: കേരള ചിത്രകലാ പരിഷത്ത് പാലക്കാട് ജില്ലാ ഘടകത്തിന്റെ സമ്മേളനം പാലക്കാട് ബിഇഎം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കവയിത്രി ലില്ലി വാഴയിലിന്റെ പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് ചിത്രകാരൻ എൻ.ജി. ജോണ്‍സണ്‍ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി 4 ഇന്റോ ദീപ്തി സ്വാഗതം ചെയ്തു.
പ്രസിഡണ്ട് ഇൻ ചാർജ് സണ്ണി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി 4 ഇന്റോ ദീപ്തി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ ഇൻ ചാർജ് അജിത കെ.വി കണക്കുകൾ അവതരിപ്പിച്ചു. സമിതി അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു.
തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പ്രകാരം ഭാരവാഹികളായി രക്ഷാധികാരി : എൻ.ജി.ജോൺസണ്‍, പ്രസിഡണ്ട്: സണ്ണി ആന്റണി, സെക്രട്ടറി: 4 ഇന്റോ ദീപ്തി, ട്രഷറർ: അജിത കെ.വി, വൈസ് പ്രസിഡണ്ട്: ഗിരീഷ് കണ്ണാടി, ജോയിന്റ് സെക്രട്ടറി: ജ്യോതി അശോകൻ എന്നിവരെയും കാര്യ നിർവഹണസമിതി അംഗങ്ങളായി അബു പട്ടാമ്പി, സുനിൽ മലമ്പുഴ, കൃഷ്ണൻ മല്ലിശ്ശേരി, ലില്ലി വാഴയിൽ, അഞ്ജു മോഹൻദാസ്, ശ്രീവൽസൺ മങ്കര, മേഘ ലക്ഷ്മി, അഹമ്മദ് റിഷാദ്, മനു ദാസ് എന്നിവരെയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയും കാര്യ നിർവഹണസമിതിയും സ്ഥാനരോഹണം നടത്തി. സത്യപ്രതിജ്ഞ ചെയ്തു. പുതിയ പ്രസിഡണ്ട് സണ്ണി ആന്റണി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അബു പട്ടാമ്പി, സുനിൽ മലമ്പുഴ, കൃഷ്ണൻ മല്ലിശ്ശേരി, ലില്ലി വാഴയിൽ, ശരണ്യ, മനു ദാസ്, ശ്രീവൽസൺ മങ്കര, മേഘാ ലക്ഷ്മി, അഹമ്മദ് റിഷാദ് എന്നിവർ പ്രസംഗിച്ചു.