മലമ്പുഴയിൽ കടന്നൽ കുത്തേറ്റ് കർഷക തൊഴിലാളി മരിച്ചു

New Update

publive-image

മലമ്പുഴ: കടന്നൽ കുത്തേറ്റ് കർഷക തൊഴിലാളി മരിച്ചു. മലമ്പുഴ മന്തക്കാട് പാണപറമ്പിൽ വേലായുധൻ (65) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ പാട്ടത്തിനെടുത്ത സ്ഥലത്തെ കൂർക്ക കിളച്ചെടുക്കുന്നതിനിടയിൽ മണ്ണിനടിയിലുണ്ടായിരുന്ന കടന്നൽ ഇളകി കുത്തുകയായിരുന്നു.

Advertisment

സമീപത്തുണ്ടായിരുന്ന ഭാര്യയും മറ്റൊരാളും ഓടി രക്ഷപെട്ടു. ഇവർ വിവരമറിയിച്ചതനുസരിച്ച് എത്തിയ നാട്ടുകാർ വേലായുധനെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഞായറാഴ്ച്ച 10.30 ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
ഭാര്യ: സരസ്വതി. മക്കൾ: പ്രദീപ്, പ്രിയ, ബിന്ദു. മരുമക്കൾ: രമേഷ്, രാജീവ്, പ്രസന്ന.

Advertisment