/sathyam/media/post_attachments/i2SbsMcGy5pdCGJMyc3O.jpg)
പാലക്കാട്: പൊൽപ്പുള്ളി പഞ്ചായത്തിൽ നടക്കുന്നത് വൻ അഴിമതിയെന്ന് പഞ്ചായത്ത് പ്രതിപക്ഷ അംഗം ആർ. പ്രാണേഷ്. പൊൽപ്പുള്ളി പഞ്ചായത്തിലെ കരാർ പണികൾ നൽകുന്നത് ബിജെപി സംസ്ഥാന സമിതി അംഗത്തിനെന്നും ആർ. പ്രാണേഷ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പൊൽപ്പുള്ളി പഞ്ചായത്തിൽ നടക്കുന്നത് സിപിഎം-ബിജെപി ബാന്ധവമാണ്. കഴിഞ്ഞ 30 വർഷമായി കരാർ ജോലികൾ നൽകുന്നത് ബിജെപി സംസ്ഥാന സമിതി അംഗമായ ദാമോദരനാണ്. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ ദാമോദരൻ്റെ ഇടപെടൽ വിവാദമുണ്ടാക്കിയതാണ്. ദാമോദരനും ദാമോദരൻ നിർദ്ദേശിക്കുന്ന ആളുകൾക്കും മാത്രമാണ് കരാർജോലി ലഭിക്കുന്നത്. ഇതിൽ ഗൂഡാലോചനയും വൻ അഴിമതിയും നടക്കുന്നുണ്ട്.
ടെണ്ടറിൽ പങ്കെടുക്കാൻ മറ്റു കരാറുകാരെത്തിയാൽ മർദ്ദിക്കുന്നതും അവഹേളിക്കുന്നതും പതിവാണ്. ഇതിനെതിരെ അന്വേഷണം വേണമെന്നും ആർ. പ്രാണേഷ് ആവശ്യപ്പെട്ടു. പഞ്ചായത്തംഗം സി അനന്തകൃഷ്ണനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.