/sathyam/media/post_attachments/wvEjcEo80dfchSgm4PEz.jpg)
പാലക്കാട്: ഓരോ വർഷവും പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികൾ അധികാരമേൽക്കുന്ന ഇൻസ്‌റ്റലേഷൻ എന്ന ജെ സി ഐ യുടെ പ്രൗഡോജ്വലമായ ചടങ്ങ് വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. സമൂഹത്തിനു ശക്തി പകരുന്ന അച്ചടക്കവും സാമൂഹ്യ പ്രതിബദ്ധതയും മുഖമുദ്രയായുള്ള
യുവജന കൂട്ടായ്മയാണ് ജെ സി ഐ.
പാലക്കാട് ജെ സി ഐ ഘടകത്തിന്റെ മുപ്പത്തി നാലാമത് ഇൻസ്‌റ്റലേഷൻ എം എൽ എ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജീവിതപാതയിലെ തടസ്സങ്ങളെ സധൈര്യം തരണം ചെയ്യുന്നതാവണം കരിയർ.
സമൂഹത്തിനു സാന്ത്വനമാകുവാൻ പ്രവർത്തിക്കുന്നവരാണ് ജെ സി ഐ അംഗങ്ങൾ. സ്വപ്‌നങ്ങളും പരിശ്രമവും ചേരുമ്പോഴുണ്ടാകുന്ന പ്രത്യക്ഷ ഫലം വളരെ വലുതാണ്. നമുക്ക് ഊര്‍ജമാകേണ്ടത് ഉറക്കം കെടുത്തുന്ന സ്വപ്‌നങ്ങളും ആ സ്വപ്നങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ്. ഷാഫി പറമ്പിൽ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.
മേഖലാ 22 ൻ്റെ മേധാവി ജെസിഐ പിപിപി രാകേഷ് മേനോൻ പുതിയ അംഗങ്ങൾക്ക് സത്യപ്രസ്താവന ചൊല്ലി കൊടുത്തു. പ്രസിഡന്റ് ആയി സെമീറാ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സോൺ വൈസ് പ്രസിഡന്റ് അജയ് ശേഖർ ആമുഖമായി സംസാരിച്ചു. പ്രൊജക്റ്റ് ഡയറക്ടർ റനീഷ ഷൗക്കത്ത്
പ്രൊജക്റ്റ് കോർഡിനേറ്റർ അഖിൽ, സെക്രട്ടറി ആദർശ് അരവിന്ദ്, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.