/sathyam/media/post_attachments/iIxwEbRz91o8VMcnz2Xi.jpg)
തച്ചമ്പാറ: ടീം തച്ചമ്പാറയുടെ നേതൃത്വത്തിൽ റോഡിൽ പൊലിഞ്ഞവരുടെ ഓർമദിനാചരണം നടത്തി. എല്ലാ വർഷവും നവംബർ മാസത്തിലെ മൂന്നാം ഞായറാഴ്ച ഐക്യരാഷ്ട്ര സഭ ഈ ദിനം
ലോകത്ത് എല്ലായിടത്തും ഓർമ ദിനമായി ആചരിക്കുന്നു.
വ്യത്യസ്ത കൂട്ടായ്മകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്യുന്നു. റോഡിൽ വാഹനാപകടങ്ങളിൽ പെട്ടു മരണമടഞ്ഞ ആളുകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച പരിപാടി കല്ലടിക്കോട് എസ് ഐ ഭാസി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ടീം തച്ചമ്പാറ അംഗം ഹരിദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ഏതാനും മാസത്തിനുള്ളിൽ റോഡപകടങ്ങളിൽപ്പെട്ട് തച്ചമ്പാറ, കരിമ്പ പരിധിയിൽ പരിക്കേറ്റവർ നിരവധിയാണ്. അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നവരും നാട്ടുകാരും ഓർമ ദിനചരണത്തിൽ പങ്കെടുത്തു. ആഷിഖ്, സതീഷ്, സാബു, നീല വേണി, സാദിഖ് എന്നിവർ പ്രസംഗിച്ചു. ടീം തച്ചമ്പാറയുടെ പ്രധാന സംഘാടകനായിരുന്ന ഉബൈദുള്ള എടായ്ക്കലിനെ അനുസ്മരിച്ചു.