/sathyam/media/post_attachments/69upvve5KNIMMtRMzpJU.jpeg)
പാലക്കാട്: എടത്തറ എൻഎസ്എസ് കരയോഗം തെരഞ്ഞെടുപ്പ് യോഗം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രതിനിധി സഭാംഗം സി.കരുണാകരനുണ്ണി, ഹരിദാസ് മച്ചിങ്ങൽ ടോപ് ഇൻ ടൗൺ ഉടമ നടരാജൻ (രാജു) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
പ്രവർത്തന റിപ്പോർട്ട് കരയോഗം സെക്രട്ടറി എൻ.ജനാർദ്ധനൻ അവതരിപ്പിച്ചു ചടങ്ങിൽ കായിക രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥിനികളെ ടോപ് ഇൻ ടൗൺ ഉടമ നടരാജൻ (രാജു) അനുമോദിച്ചു. കരയോഗം വനിതാ സാമാജം പ്രസിഡൻ്റ് സതിമധു, സെക്രട്ടറി കൃഷ്ണവേണി എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി സി. കരുണാകരനുണ്ണി (പ്രസിഡൻ്റ്), പി.കെ ജയപ്രകാശ് (വൈസ് പ്രസിഡന്‍റ്), എൻ ജനാർദ്ധനൻ (സെക്രട്ടറി), സി.യജനൻ (ജോയിന്‍റ് സെക്രട്ടറി), എം.ശശികുമാർ ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു. യൂണിയൻ പ്രതിനിധിയായി നടരാജൻ (ടോപ് ഇൻ ടൗൺ രാജു) എൻ.ജനാർദ്ധനൻ, എന്നിവരെയും എലക്ട്രല്‍ റോൾ മെംമ്പറായി സി.കരുണാകരനുണ്ണിയേയും തിരഞ്ഞെടുത്തു.