/sathyam/media/post_attachments/YgtFAJFM7rhUGX6q4fWk.jpg)
പാലക്കാട്: ഫിന്‍ടെക് പ്ലാറ്റ്‌ഫോം ഏയ്ഞ്ചല്‍ വണ്‍ പുത്തന്‍ തലമുറ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 'സ്മാര്‍ട്ട് സൗദ 2.0' പ്രചാരണ പരിപാടി അവതരിപ്പിച്ചു. ഫിന്‍ടെക് പ്ലാറ്റ് ഫോമിന്റെ ക്യുക്ക് അക്കൗണ്ട് ഓപ്പണിങ്ങ് എ ആര്‍ ക്യു പ്രൈം ഫിറ്റ് തുടങ്ങിയ സ്മാര്‍ട്ട് ഓപ്ഷനുകള്‍ പുതു-തലമുറ നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തുകയാണ് സ്മാര്‍ട്ട് സൗദ 2.0.
ക്യുക്ക് അക്കൗണ്ട് ഓപ്പണിങ്ങ് ആനുകൂല്യങ്ങള്‍ക്കു പുറമേ സീറോ ചാര്‍ജ് ഇക്വിറ്റി ഡെലിവറി, ഇന്‍ട്രാഡേ ഓര്‍ഡറിന് 20 രൂപ, ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ്, കറന്‍സി ആന്‍ഡ് കമ്മോഡിറ്റി, എന്നീ സൗകര്യങ്ങളും ഉണ്ട്.
ഏയ്ഞ്ചല്‍ വണ്‍-ന്റെ ടെക്- അധിഷ്ടിത സ്മര്‍ട്ട് പ്ലാറ്റ് ഫോമില്‍ വെബ്, മൊബൈല്‍ തുടങ്ങി അനായാസ നിക്ഷേപത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും ഒടിടിയിലും ബിസിനസ് ചാനലുകളിലും ഡിസ്‌പ്ലേ പ്ലാറ്റ് ഫോമുകളിലും ഓഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ് ഫോമുകളിലും സ്മാര്‍ട്ട് സൗദ പ്രചാരണ പരിപാടികള്‍ ലഭ്യമാണ്.
നവതലമുറ നിക്ഷേപകരെയാണ് ടിവി പ്രചാരണ പരിപാടികള്‍ ലക്ഷ്യമിടുന്നത്. ഓരോ നിക്ഷേപകന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ച്, സ്മാര്‍ട്ട് പ്രതിവിധികളാണ് ഏയ്ഞ്ചല്‍ വണ്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
സാങ്കേതിക വിദ്യയെപ്പറ്റി തികഞ്ഞ അവബോധമുള്ളവരാണ് പുതു-തലമുറ നിക്ഷേപകരെന്ന് ഏയ്ഞ്ചല്‍ വണ്‍ സിഇഒ നാരായണ്‍ ഗംഗാധര്‍ പറഞ്ഞു. തങ്ങളുടെ, ഏആര്‍ക്യു പ്രൈം, സ്മാര്‍ട്ട് മണി തുടങ്ങിയ ഡിജിറ്റല്‍ ടൂള്‍സ്, നിക്ഷേപ തീരുമാനങ്ങളെടുക്കാന്‍ കൂടുതല്‍ സഹായകമാണ്.
കൂടുതല്‍ സേവനങ്ങളും കൂടുതല്‍ ഉല്പന്നങ്ങളും നിര്‍മിത ബുദ്ധി വഴിയാണ് നിക്ഷേപകരിലെത്തുകയെന്ന് ഏയ്ഞ്ചല്‍ വണ്‍ ചീഫ് ഗ്രോത്ത് ഓഫീസര്‍ പ്രഭാകര്‍ തിവാരി പറഞ്ഞു. ഇടപാടുകാരുടെ ആവശ്യങ്ങള്‍ നേരിടാന്‍ ഫിന്‍ ടെക് കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് തിവാരി പറഞ്ഞു.
മുമ്പ് ഏയ്ഞ്ചല്‍ വണ്‍ ബ്രോക്കിംഗ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്ന കമ്പനിയാണ് ഇപ്പോള്‍ ഏയ്ഞ്ചല്‍ വണ്‍ എന്ന് അറിയപ്പെടുന്നത്. എന്‍ എസ് ഇയിലെ ഏറ്റവും വലിയ ലിസ്റ്റഡ് റീട്ടെയ്ല്‍ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയാണ് ഏയ്ഞ്ചല്‍ വണ്‍.
ഏറ്റവും മികച്ച ഡിജിറ്റല്‍ അനുഭവം ഇടപാടുകാര്‍ക്ക് ലഭിക്കുന്നതിനായി കമ്പനി ഡിജിറ്റല്‍ ഉല്പന്നങ്ങളുടെ ഒരു നീണ്ടനിര തന്നെ വിപണിയിലെത്തിച്ചിട്ടുണ്ട്. ഏയ്ഞ്ചല്‍ വണ്‍ മൊബൈല്‍ ആപ്, ഏയ്ഞ്ചല്‍ ബി മൊബൈല്‍ ആപ്, ഏആര്‍ക്യു പ്രൈം, സ്മാര്‍ട്ട് എപിഐ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.