/sathyam/media/post_attachments/V1Wn11NqjF2BMEB5nxvf.jpg)
പാലക്കാട്: എൻഡിഎ സർക്കാർ പയറ്റുന്നത് ഗീബൽസിയൻ തന്ത്രമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ. എൻഡിഎ സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയതാണ് കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളിൽ അവർക്ക് തിരിച്ചടിയുണ്ടാവാൻ കാരണമെന്നും സി.കെ. രാജേന്ദ്രൻ.
വിലക്കയറ്റം കേന്ദ്ര സർക്കാർ സൃഷ്ടിയാണെന്നാരോപിച്ച് അഞ്ചുവിളക്കിന് സമീപം സിപിഎം സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.കെ. രാജേന്ദ്രൻ. ജില്ലാ കമ്മിറ്റി അംഗം ടി.കെ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകരായ മുണ്ടൂർ സേതുമാധവൻ, ടി.കെ. ശങ്കരനാരായണൻ, ഏരിയ സെക്രട്ടറി കെ.കൃഷണൻകുട്ടി, ജയപ്രകാശ്, ചിഞ്ചു ജോസ്, എൻ.സുരേഷ് എന്നിവർ സംസാരിച്ചു.