/sathyam/media/post_attachments/H8YQuxSCB2RLi5nD0CU9.jpg)
മുണ്ടൂർ: ഐആർടിസി ഫിഷറീസ് ഡിവിഷന്റെ നേതൃത്വത്തിൽ നൂതന കൃഷിരീതിയായ ബയോഫ്ലോക്ക് മത്സ്യക്കൃഷി പരിശീലനം ആരംഭിച്ചു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ പാലക്കാട് ജില്ലയിൽ ബയോഫ്ലോക്ക് മത്സ്യക്കൃഷിരീതി ജനകീയമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് പരിശീലന പരിപാടി മുന്നേറുന്നത്.
ഈ പദ്ധതിയുടെ ഭാഗമായുള്ള 10-ാമത്തെ ബാച്ചാണ് ഇത്. ഇതിനോടകം 90-ൽപ്പരം പേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. ബയോഫ്ലോക്ക് നിർമാണ പരിശീലനം നൽകുന്നതിനു പുറമെ മത്സ്യക്കൃഷിരീതിയുടെ ശാസ്ത്രീയവും സാങ്കേതികവുമായ വിശദാംശങ്ങളടങ്ങിയ ക്ലാസുകളും പരിശീലനത്തിലുൾപ്പെടുന്നു.
ഐആർടിസി ട്രെയിനിംഗ് ഡിവിഷൻ മേധാവി പ്രൊഫ. ബി.എം. മുസ്തഫ, സ്വാതി എസ്, ശ്രീരാജ് പി, സജിൽ പി. എന്നിവർ പരിശീലന ക്ലാസുകൾക്കും ബയോഫ്ലോക്ക് നിർമാണ പരിശീലനങ്ങൾക്കും നേതൃത്വം നൽകി.