വന്യമൃഗശല്യം: കേരള കർഷക സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രേറ്റ് ധർണ്ണ നാളെ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: മലയോര പ്രദേശങ്ങളിലെ കുടിയേറ്റ കർഷകർ നേരിടുന്ന വന്യമൃഗശല്യം തടയാൻ സർക്കാർ ഉടൻ ഇടപ്പെട്ട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സമിതിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ച് നടത്തുന്നു.

നാളെ രാവിലെ 10 ന് അഞ്ചുവിളക്ക് പരിസരത്തു നിന്നും മാർച്ച് ആരംഭിക്കും. കലക്ട്രേറ്റിനു മുന്നിലെ ധർണ്ണ സംസ്ഥാന ചെയർമാൻ എൻ.കെ.ശിവരാമൻ ഉദ്ഘാടനം ചെയ്യും. ഇതേ ആവശ്യം ഉന്നയിച്ച് സമിതി ജില്ല ജനറൽ സെക്രട്ടറി റെയ്മൻറ് ആൻ്റണി വനം മന്ത്രി എ.കെ ശശീന്ദ്രന് നിവേദനം നൽകിയിട്ടുമുണ്ട്.

Advertisment