പാലക്കാട്‌-കോഴിക്കോട് ദേശീയ പാതയില്‍ വാഹനം ഇടിച്ചതിനെ തുടര്‍ന്ന് അപകടാവസ്ഥയില്‍ നിന്നിരുന്ന മരം അടിയന്തിരമായി മുറിച്ചു മാറ്റി

New Update

publive-image

പാലക്കാട്: പാലക്കാട്‌ നഗരസഭാ പതിനഞ്ചാം വാർഡ് വേട്ടക്കൊരു മകൻ കാവിനും ജിഎല്‍പി സ്കൂളിനും സമീപം വാഹനം ഇടിച്ചു രണ്ടായി പിളർന്നു നിന്ന മരം അടിയന്തിരമായി മുറിച്ചു മാറ്റി. വാർഡ് കൗൺസിലർ എം. ശശികുമാറിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവായത്.

Advertisment

പാലക്കാട്‌-കോഴിക്കോട് ദേശീയ പാതയിലെ ഗതാഗത തിരക്കേറിയ റോഡരികിൽ ആണ് ഏതു നിമിഷവും റോഡിലേക്ക് മുറിഞ്ഞു വീഴുന്ന നിലയിൽ മരം ഉണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്സ് നഗരസഭ ഹെൽത്ത്‌ ഡിവിഷൻ അധികൃതരെ ബന്ധപ്പെട്ട് മരം മുറിച്ചു മാറ്റാനാവശ്യമായ നടപടികൾ സ്വീകരിക്കുകയും നഗരസഭാ ചേർപേഴ്സൺന്റെ അടിയന്തിര അനുമതിയോടെ മണിക്കൂറികൾക്കകം അപകട ഭീഷണി ഉയർത്തിയ മരം മുറിച്ചു മാറ്റുകയും ചെയ്തു. ഒന്നാം ഡിവിഷൻ ജെഎച്ച്ഐ വിമൽ അപകട സ്ഥലം സന്ദർശിച്ചു റിപ്പോർട്ട്‌ നൽകി.

Advertisment