സ്ത്രീധന നിരോധന നിയമം ശക്തമാക്കണം - ഓൾ ഇന്ത്യാ വീരശൈവ സഭ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ഓൾ ഇന്ത്യ വിരശൈവ സഭ പാലക്കാട് ടൗൺ മുനിസിപ്പൽ കമ്മറ്റി യോഗം വൈസ് പ്രസിഡന്റ് എ.എൻ മണികണ്ഠന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. കെ. കുട്ടൻ കണ്ണാടി മുഖ്യാതിഥിയായി.

കേരളത്തിൽ സ്ത്രീധനത്തിന്റെ പേരിൽ നിരവധി  ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് നേരെയുള്ള  അതിക്രമങ്ങൾ തടയുന്നതിന് നിലവിലുള്ള സ്ത്രീധന നിരോധന നിയമം ശക്തമാക്കണമെന്നും പരമ്പരാഗത പപ്പട നിർമ്മാണ തൊഴിൽ സ്വീകരിച്ച കുരുക്കൾ, ഗുരുക്കൾ, ചെട്ടി, ചെട്ടിയാർ എന്നീ വിളിപ്പേരിലറിയപ്പെടുന്നവർക്ക് വീരശൈവ ഒബിസി സർട്ടിഫിക്കറ്റ് ഉടൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സുരേഷ് കുമാർ ആർ.എസ്, മുരുകേശൻ വി., കൃപ ആർ, ബാബു കല്ലക്കാട്, മണികണ്ഠൻ കൽമണ്ഡപം, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisment