/sathyam/media/post_attachments/LdTze84vhzsXsy8UHFtg.jpg)
പാലക്കാട്: കുന്നുംപുറം എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. കെ.കെ മേനോൻ ഉദ്ഘ്ടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ആർ.രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഹരിദാസ് മച്ചിങ്ങൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കരയോഗം സെക്രട്ടറി രഘുനാഥ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിന്ദു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ കലാ കായിക രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികളെ അനുമോദിച്ചു.
കരയോഗം ഭാരവാഹികളായി ആർ.രാജൻ ( പ്രസിഡൻ്റ്), ബാലഗോപാൽ (വൈ. പ്രസി), കെ. ബി രാജേന്ദ്രൻ (സെക്രട്ടറി), ദിവാകരൻ (ജോ. സെക്രട്ടറി), ആർ.ബിന്ദു (ട്രഷറർ) എന്നിവരെയും യൂണിയൻ പ്രതിനിധികളായി ആർ.രാജൻ, ആർ.ബിന്ദു എന്നിവരെയും ഇലക്ട്രൽ റോൾമെംബറായി ആർ.രാജനെയും തിരഞ്ഞെടുത്തു.