കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന സമ്മേളനം നടത്തി; സംസ്ഥാന പ്രസിഡന്റ് ചിത്രകാരൻ എൻ.ജി.ജോൺസൺ ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

പാലക്കാട്: കേരള ചിത്ര കലാ പരിഷത്ത് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ കീഴിൽ സംസ്ഥാന സംഗമം നടത്തി. സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചിത്രകാരൻ എൻ.ജി.ജോൺസൺ ഉദ്ഘാടനം ചെയ്തു.
അറുപത്തഞ്ച് വർഷത്തെ പാരമ്പര്യമുള്ള കേരളത്തിലെ ആദ്യത്തെ കലാ സംഘടനയാണിതെന്നും
ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തരായ നിരവധി കലാകാരന്മാർക്ക് തങ്ങളുടെ സർഗാത്മക കഴിവുകളെ വളർത്തി കൊണ്ട് വരാൻ കളമൊരുക്കിയ തട്ടകം കൂടിയാണിതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ഗൂഗിൾ മീറ്റ് വേദിയിൽ നടത്തിയ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എവറസ്റ്റ് രാജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കവയിത്രി ലില്ലി വാഴയിൽ പ്രാർത്ഥന ചൊല്ലി. സമിതിയുടെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സമിതി ഏകകണ്ഠമായി അംഗീകരിച്ചു.

വാർഷിക തെരഞ്ഞെടുപ്പ് ഭരണാധികാരി അഡ്വ. എരൂർ ബിജുവിന്റെ ഉത്തരവാദിത്വത്തിൽ നടത്തി.
പുതിയ സംസ്ഥാന ഭാരവാഹികളും കാര്യനിർവഹണ സമിതിയും, അഡ്വൈസറി ബോർഡും ലീഗൽ അഡ്വൈസറി കമ്മിറ്റിയും നിലവിൽ വന്നു.

സിറിൽ ഡൊമനിക്, ജോജോ തോമസ്, ബൈജു പുനുക്കൊന്നൂർ, ബി.വേണുഗോപാൽ, തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ഖജാൻജി ഹരിദാസ് കെ.എസ്.സ്വാഗതവും
രജിസ്റ്റ്രേഷൻ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം എ.ആർ. ഗംഗാധരൻ നന്ദിയും പറഞ്ഞു.

Advertisment