/sathyam/media/post_attachments/U5o4lDMMp4EMRn2mbUJI.jpeg)
മണ്ണാർക്കാട്: അതിദാരിദ്ര്യത്തിന്റെ ജീവിത പ്രതിസന്ധികൾക്ക് മുന്നിൽ ആശയറ്റുപോകുന്ന മനുഷ്യരെ ചേർത്തുപിടിക്കുകയും കെെപിടിച്ചുയർത്തുകയും ചെയ്യുന്ന വികസന പദ്ധതി
‘അതി ദാരിദ്ര്യ സർവേ'യുടെ ഭാഗമായുള്ള രണ്ടു ദിവസത്തെ പരിശീലന പരിപാടിക്ക് കരിമ്പ ഗ്രാമ പഞ്ചായത്ത് ഹാളിൽ തുടക്കമായി.
സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ആളുകളെ കണ്ടെത്തി സഹായിക്കുകയും
ദാരിദ്ര്യമുക്ത ജീവിത ചുറ്റുപാട് ഒരുക്കുകയുമാണ് അതിദാരിദ്ര്യ സർവേയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് എന്ന് കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. രാമചന്ദ്രൻ പറഞ്ഞു.
ദാരിദ്ര്യത്താല്‍ വിഷമിക്കുന്നവരെ കണ്ടെത്തി അവരുടെ ജീവിതത്തെ കരുത്തുറ്റതാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന കർമ പരിപാടിയിലൂടെ സാധിക്കും. പ്രത്യേകം കരുതലും കെെത്താങ്ങും ആവശ്യമായ കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള വിപുലമായ സർവ്വേയും അനുബന്ധ പ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടക്കും.
ജനപങ്കാളിത്തത്തോടെ തയ്യാറാക്കുന്ന മുന്‍ഗണനാ ലിസ്റ്റില്‍ അര്‍ഹതയുള്ളവര്‍ മാത്രമേ ഉൾപ്പെടുകയുള്ളൂ. ഓരോ പ്രദേശത്തും നിലവിലുള്ള അതി ദരിദ്രകുടുംബങ്ങളെ കണ്ടെത്തുവാനും അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുമുള്ള അതിദാരിദ്ര്യ നിവാരണ യജ്ഞത്തിന്റെ ഭാഗമായുള്ള പരിശീലന ക്യാമ്പിൽ മധുമിത ടീച്ചർ, വിജയൻമാഷ്, മോഹൻദാസ്, പ്രവീൺകുമാർ, സി.കെ.ജയശ്രീ തുടങ്ങിയവർ ക്ലാസ്സെടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കോമളകുമാരി അധ്യക്ഷയായി. പഞ്ചായത്ത് ക്ഷേമ കാര്യ സമിതി ചെയർമാൻ ജയവിജയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അസി. സെക്രട്ടറി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.