/sathyam/media/post_attachments/OFSvLnCyEKok3WJyfEMw.jpg)
പാലക്കാട്: കോങ്ങാട് എൻഎസ്എസ് കരയോഗം വനിതാ സമാജം വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡൻ്റ് പത്മനാഭൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി അംഗം മങ്ങാട്ട് ഉണ്ണികൃഷ്ണൻ, പി. പി രവീന്ദ്രൻ, ഹരിദാസ് മച്ചിങ്ങൽ എന്നിവർ ആശംസകളർപ്പിച്ചു പ്രസംഗിച്ചു.
കരയോഗം സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. കരയോഗം - വനിതാ സമാജം ഭാരവാഹികളായി എം.വാസുദേവൻ നായർ (പ്രസിഡൻ്റ്), വി.പത്മനാഭൻ മാസ്റ്റർ (വൈ. പ്രസി), എം.പി രാജഗോപാലൻ (സെക്രട്ടറി), സതീഷ് ചന്ദ്രൻ (ജോ. സെക്രട്ടറി), ദേവഭൂപേന്ദ്രൻ (ട്രഷറർ) എന്നിവരെയും യൂണിയൻ പ്രതിനിധികളായി ഗോപീകൃഷ്ണൻ, പ്രേംനാഥ്, ഇലക്ട്രൽ റോൾ മെംമ്പറായി കെ.ജയകുമാർ എന്നിവരെയും തെരഞ്ഞെടുത്തു.
വനിതാ സമാജം ഭാരവാഹികളായി പ്രീതി ഉമേഷ് (പ്രസിഡൻ്റ്), ദിവ്യ മുരളി (വൈസ് പ്രസിഡൻ്റ്), ബിന ഗോപിനാഥ് (സെക്രട്ടറി), സുധ ജയൻ (ജോ. സെക്രട്ടറി), രേഖ പ്രേമനാഥ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ ജയകുമാർ നന്ദി പ്രകാശിപ്പിച്ചു.