/sathyam/media/post_attachments/WRV3HEmEfH9zVZkJHWem.jpg)
മണ്ണാർക്കാട് : അട്ടപ്പാടിയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ശിശുമരണം ഹോസ്പിറ്റൽ അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും മണ്ണാർക്കാട് നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും അനാസ്ഥമൂലമാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ്.
കോടതിപ്പടിയിൽ നടന്ന പിഡിപി മണ്ണാർക്കാട് മണ്ഡലം കൺവെൻനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികളെ ഹോസ്പിറ്റലിൽ കൊണ്ടു പോയാൽ അവർക്ക് ആവശ്യമായ മരുന്നുകൾ നൽകാതെ പുറത്തുള്ള മെഡിക്കൽ ഷോപ്പ് വഴി വിറ്റഴിക്കുകയാണ്. പനി, ജലദോഷം എന്നിവയ്ക്ക് ആവശ്യമായ പാരസെറ്റാമോൾ പോലും ഹോസ്പിറ്റലിൽ നിന്ന് കിട്ടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ഹലാൽ വിഷയവുമായി ബന്ധപ്പെട്ട് കള്ള പ്രചരണങ്ങൾ നടത്തി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാൻ ഉള്ള ഫാസിസ്റ്റ് സർക്കാറിന്റെ നീക്കം കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ പത്തിന് കൊല്ലത്ത് നടക്കുന്ന പിഡിപി മനുഷ്യാവകാശ സമ്മേളനത്തിൽ, ആദിവാസി ദളിത് വിഭാഗങ്ങൾക്കെതിരെ നടക്കുന്ന നീതി നിഷേധത്തിനെതിരെയും അബ്ദുനാസർ മദനി അനുഭവിച്ചുകൊണ്ടിരിക്കുന്ന നീതി നിഷേധത്തിനെതിരെയും ശക്തമായ സമരപരിപാടികൾക്ക് ആഹ്വാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൺവെൻഷനിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പിഡിപി യിലേക്ക് വന്നവർക്കുള്ള സ്വീകരണവും നൽകി. ജില്ലാ സെക്രട്ടറി ശാഹുൽ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സിയാവുദ്ദീൻ തങ്ങൾ ജില്ലാ പ്രസിഡന്റ് ഷംസുദ്ദീൻ തൃത്താല മണ്ഡലം ഭാരവാഹികളായ ഷക്കീർ തോണിക്കര. ശിഹാബ് മൈലാംപാടം, സിദ്ദീഖ് മച്ചിങ്ങൽ, ഹമീദ് കൊടുവാളിപ്പുറം.നിസാർ പള്ളിക്കുന്ന്, പോഷക സംഘടനാ നേതാക്കളായ ഹിഷാം അലി അലനല്ലൂർ,റഹ്മാൻ കുരിക്കൾ. ആസിഫ് അലി മണ്ണാർക്കാട്, മുഹമ്മദ് ഷിബിലി തുടങ്ങിയവർ സംസാരിച്ചു.