/sathyam/media/post_attachments/A4BzJHH8QJS1SIa3Ed74.jpg)
മണ്ണാർക്കാട്: കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി തരണം ചെയ്യാൻ ഫോട്ടോഗ്രാഫർമാർക്ക് സഹകരണ സ്ഥാപനങ്ങൾ വഴി പലിശ രഹിത വായ്പ ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു) മണ്ണാർക്കാട് ഏരിയ സമ്മേളനം ആവശ്യപെട്ടു.
ഏരിയ പ്രസിഡൻ്റ് കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. സിഐടിയു ഡിവിഷൻ സെക്രട്ടറി കെ.പി മസൂദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് പി. ബി.എസ് ബാബു അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം കെ പി അഷ്റഫ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി നീനു ഷൗക്കത്ത്, ഏരിയ സെക്രട്ടറി അമീർയാൽ, സുരേഷ് റെഡ് വൺ, കൃഷ്ണദാസ്, നിയാസ് വ്യൂ എന്നിവർ പ്രസംഗിച്ചു.
കെപിവിയു മണ്ണാർക്കാട് ഏരിയ ഭാരവാഹികളായി കുഞ്ഞുമുഹമ്മദ് (പ്രസിഡന്റ് ) രാജേഷ്, റഷീദ് സ്കൈ വെഡിങ്സ്, റിയാസ് ബാബു (വൈസ് പ്രസിഡന്റുമാർ ), നിയാസ് കെ.വി.( സെക്രട്ടറി ) കൃഷ്ണദാസ്, ബാസിൽ ക്ലാപ് മീഡിയ ( ജോയിൻ സെക്രട്ടറിമാർ ), സുരേഷ് റെഡ് വൺ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.