ചാലിശ്ശേരി ശ്രീ മുലയംപറമ്പ് ഭഗവതി ക്ഷേത്രസന്നിധിയിൽ നടന്ന ദേശവിളക്ക് ഭക്തിസാന്ദ്രമായി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ചാലിശ്ശേരി ശ്രീ മുലയംപറമ്പ് ഭഗവതി ക്ഷേത്രസന്നിധിയിൽ നടന്ന ദേശവിളക്ക് ഭക്തിസാന്ദ്രമായി. ഇന്ന് രാവിലെ വിശേഷൽ പൂജകൾ നടന്നു. വൈകിട്ട് 5 മണിയ്ക്ക് ചാലിശ്ശേരി കോതമംഗലം ശിവക്ഷേത്രത്തിൽ നിന്നും പാലക്കൊമ്പ് എഴുന്നള്ളിപ്പ് താലത്തിന്റെയും, പട്ടിശ്ശേരി മങ്ങാട്ട് വീട്ടിൽ ഗോവിന്ദൻ സ്മാരക വിളക്ക് സംഘത്തിന്റെ താളഭംഗിയോട് കൂടിയ വിളക്ക് പാട്ടിന്റെയും, കോമരങ്ങളുടെയും അകമ്പടിയോടുകൂടി 9 മണിക്ക് മുലയം പറമ്പ് ക്ഷേത്രമൈതാനിയിൽ      പ്രൌഡഗംഭീരമായി വിളക്ക് പന്തലിൽ എത്തിച്ചേർന്നു.

ഗുരുവായൂർ ആനക്കോട്ട അയ്യപ്പ ഭക്തിഗാന സംഘത്തിന്റെ ഭക്തിഗാനസുധയും, പുലർച്ചെ പാൽക്കുടം എഴുന്നള്ളിപ്പ്, തിരി ഉഴിച്ചിൽ, കനൽചാട്ടം,വെട്ടും തടവ്, ഗുരുതിദർപ്പണം എന്നിവയും ഉണ്ടായിരുന്നു. വിളക്ക് കമ്മറ്റി പ്രസിഡന്റ് കെ.കെ. ശിവശങ്കരൻ, സെക്രട്ടറി കെ.കെ. ഭാസ്കരൻ, ട്രഷറർ രാജൻ നിറപറ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Advertisment