ദേവനന്ദ "സ്മാർട്ട് " ആണ്... ദേശീയഗാന ആലാപനത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ താരമായി ഈ മൂന്നു വയസുകാരി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ഒലവക്കോട്: മുത്തഛൻ ഒന്ന് ഞൊടിച്ചാൽ മതി - പേരക്കുട്ടി അറ്റൻഷനായി നിന്ന് ദേശീയ ഗാനം പാടും, പക്ഷെ ദേശീയഗാനം പാടി തുടങ്ങിയാൽ താളത്തിനൊത്ത് തലക്ക് ചില ചലനങ്ങൾ വരുമ്പോൾ അറ്റൻഷൻ അൽപം മാറുമെന്നു മാത്രം. കൊഞ്ചിക്കൊഞ്ചിയുള്ള ഈ മൂന്നു വയസ്സുകാരിയുടെ ദേശീയ ഗാനാലാപനം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

പാലക്കാട് വള്ളിക്കോട് ഗ്രാമത്തിലെ പത്മാനിവാസിലെ (തലാപ്പിള്ളി) അജീഷ് - വാണി ദമ്പതികളുടെ മൂന്നു വയസുകാരി ദേവനന്ദയാണ് താരം. മാസങ്ങളുടെ പേരു പറയൂ എന്ന് മുത്തഛൻ പറഞ്ഞാൽ ഉടൻ ദേവനന്ദയിൽ നിന്ന് മറു ചോദ്യം വരും - ഇംഗ്ളീഷോ-മലയാളോ ? ജനവരി മുതൽ ഡിസംബർ വരേയും മലയാളം ചിങ്ങം മുതൽ കർക്കിടകം വരേയും മന:പാഠം. അതു കഴിഞ്ഞാൽ എ.ബി.സി.ഡി.വേണോന്നും ചോദിക്കും. വേണമെന്നു പറഞ്ഞാൽ അതും എ മുതൽ ഇസഡ് വരെ റെഡി.

ഒലവക്കോട് ഫാമലി കോടതി പരിസരത്ത് ഹോട്ടൽ നടത്തുകയാണ് ദേവനന്ദയുടെ മുത്തഛൻ പാർത്ഥസാരഥി. കൂടെ അദ്ദേഹത്തിൻ്റെ പത്നി അംബികാദേവിയും ഹോട്ടൽ നടത്തിപ്പിന് സഹായിയായിട്ടുണ്ട്.

Advertisment