/sathyam/media/post_attachments/UNPPOWbTdRZ4iCJilhU5.jpg)
പാലക്കാട്: പള്ളി പുതുക്കിപ്പണിയാൻ ബിഷപ്പ് അനുവാദം നൽകാത്തതിൽ പ്രതിഷേധിച്ച് വിശ്വാസികൾ പള്ളി ഉപരോധിച്ചു. സുൽത്താന്‍പേട്ട സെൻ്റ് സെബാസ്റ്റ്യൻ ബിഷപ്പ് ഹൗസാണ് വടകരപ്പതി ചൂരിപ്പാറയിലെ വിശ്വാസികൾ ഉപരോധിച്ചത്.
60 വർഷം പഴക്കമുള്ള വടകരപ്പതി ചൂരിപ്പാറയിലെ ക്രൈസ്റ്റ് കിംഗ് ചർച്ച് അതീവ ശോചനീയാവസ്ഥയിലാണ്. പള്ളി ശോചനീയാവസ്ഥയിലായതോടെ വികാരിയെ മൂന്ന് മാസം മുമ്പ് സ്ഥലം മാറ്റി. ഇതോടെ ചൂരിപ്പാറയിലെ വിശ്വാസികൾക്ക് ആരാധന നടത്താൻ കഴിയാതെയായി.
/sathyam/media/post_attachments/sORl4Ae7NfdvJPOE6oJ9.jpg)
പള്ളിപുതുക്കിപ്പണിയാൻ പണം സ്വരുപിച്ചിട്ടും ബിഷപ്പ് അനുവാദം നൽകാത്തതിൽ പ്രതിഷേധിച്ചാണ് 200 ഓളം വരുന്ന വിശ്വാസികൾ പള്ളി ഉപരോധിച്ചത്. വിശ്വാസികളെ കാണാൻ ബിഷപ്പ് തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പടെയുള്ള വിശ്വാസികൾ പള്ളി കവാടത്തിന് മുമ്പിൽ കുത്തിയിരിപ്പ് നടത്തി.
സൗത്ത് പോലിസെത്തി പിരിഞ്ഞു പോകാനാവശ്യപ്പെട്ടെങ്കിലും വിശ്വാസികൾ കൂട്ടാക്കായില്ല. ഒടുവിൽ ബിഷപ്പിനെയും പള്ളി അധികാരികളെയും കാണാൻ അവസരമൊരുക്കാമെന്ന പോലീസിൻ്റെ ഉറപ്പിലാണ് വിശ്വാസികൾ ഉച്ചയോടെ പിരിഞ്ഞുപ്പോയത്.