ഓൺലൈൻ വഴി പണം തട്ടിയ കേസ്; നൈജീരിയൻ സ്വദേശി ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ

New Update

publive-image

പാലക്കാട്: ഓൺലൈൻ വഴി പണം തട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. നൈജീരിയൻ സ്വദേശി ഉൾപ്പടെ രണ്ടു പേരെയാണ് പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഓൺലൈൻ വഴി നാലേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

Advertisment

കഞ്ചിക്കോട് ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശിയുടെ പരാതിയിലാണ് സൈബർ പൊലീസിന്റെ നടപടി. നൈജീരിയ സ്വദേശി ചിനേഡു ഹൈസിയന്റ്, നാഗാലാന്റ് സ്വദേശി രാധിക എന്നിവരാണ് പിടിയിലായത്. ഇവരെ ഡൽയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു ഇവരുടെ തട്ടിപ്പ്.

വിദേശികളുടെ പേരിൽ തുടങ്ങുന്ന അക്കൗണ്ട് വഴി സൗഹൃദം സ്ഥാപിച്ച ശേഷം, നാട്ടിലേക്ക് സമ്മാനം കൊറിയർ വഴി അയക്കുന്നതായി അറിയിക്കും. വിശ്വാസത്തിന് വിലപിടിപ്പുള്ള സമ്മാനത്തിന്റെ ചിത്രങ്ങളും നൽകും. ദില്ലിയിലെത്തുന്ന സമ്മാനപ്പൊതിക്ക് ഇൻകം ടാക്‌സ് നൽകാനെന്ന പേരിലാണ് ഇവരുടെ തട്ടിപ്പ്. പലരിൽ നിന്നും ലക്ഷങ്ങളാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.

Advertisment