/sathyam/media/post_attachments/xq3GNJUoVn1Dj9NDhrtm.jpg)
പാലക്കാട്:കലാപരിപാടികൾക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് സംഘ കലാവേദി കലട്രേറ്റിനു മുമ്പിൽ കലാധർണ്ണ സംഘടിപ്പിക്കും. തിയേറ്ററുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിട്ടും കലാകാരൻമാരെ തഴയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സംഘ കല ജില്ല പ്രസിഡണ്ട് പ്രദീപ് മേനോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ രണ്ടര വർഷക്കാലമായി കലാകാരൻമാർ തീരാ ദുരിതത്തിലാണ് ' കല ഉപജീവന മാക്കിയവരുടെ ജീവിതം തിരിച്ചറിയാൻ സർക്കാർ ശ്രമിക്കുന്നില്ല' ജീവിതം വഴിമുട്ടിയതോടെ 20 ൽ അധികം കലാകാരൻമാർ ജീവനൊടുക്കി. ഉത്സവങ്ങൾ ഇല്ലാതായതും ക്ഷേത്രങ്ങളിൽ പരിപാടിക്ക് അനുമതി ലഭിക്കാത്തതുമാണ് കലാകാരൻമാരുടെ ജീവിതം പ്രതിസന്ധിയിലാക്കിയത്.
രാത്രി 10 ന് ശേഷം ലൈറ്റ് & സൗണ്ടിന് അനുമതി നിഷേധിക്കുന്നതും വിനയാണ്. ഈ സാഹചര്യത്തിലാണ് കലാ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ഡിസബർ 8 ന് കല ട്രേറ്റിന് മുമ്പിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്നും പ്രദീപ് മേനോൻ പറഞ്ഞു. ഭാരവാഹികളായ ഷൊർണ്ണൂർ രവി, വിജയൻ ചാത്തന്നൂർ ശരവണൻ പാലക്കാട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us