മരക്കാർ അറബിക്കടലിന്റെ സിംഹം; ഒടിടി യിൽ നിന്നും മാറി സിനിമ തിയേറ്ററിൽ കാണാനായതിന്റെ സന്തോഷത്തിൽ ആരാധകർ

New Update
publive-image
Advertisment
പാലക്കാട് : മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രിയദർശൻ ചിത്രം മരക്കാർ റിലീസ് ചെയ്തു.
സിനിമ എത്തിയ ആവേശത്തിലായിരുന്നു മോഹൻലാൽ ആരാധകര്‍. നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. ഇക്കൂട്ടത്തിൽ മമ്മൂട്ടിയും ആശംസ അറിയിച്ചിരുന്നു.
ലോകമാകമാനം 4100 സ്ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കല്ലടിക്കോട് ബാല സിനിമാസിൽ റിലീസിങ് പ്രമാണിച്ച് മോഹൻലാൽ ഫാൻസിന്റെ മൂന്ന് ഹൗസ്ഫുൾ ഷോ നടന്നു. ഒരിടവേളക്ക് ശേഷം എത്തിയ മോഹൻലാൽ ചിത്രം ആവേശത്തോടെയാണ് സിനിമാസ്വാദകരും ആരാധകരും വരവേറ്റത്. സിനിമയുടെ ശബ്ദലേഖനത്തിലെ ഏറ്റവും പുതിയ സങ്കേതം ഡോള്‍ബി അറ്റ്‌മോസ് സംവിധാനത്തിലാണ് കല്ലടിക്കോട് ബാല സിനിമാസിൽ
പ്രദർശനം പുരോഗമിക്കുന്നത്.
അത്യാധുനിക ശബ്ദ സംവിധാനത്തിലുള്ള ഈ തിയേറ്ററിലിരുന്ന് സിനിമ ആസ്വദിക്കാൻ
ജില്ലയുടെ നാനാ ഭാഗത്തു നിന്നും പ്രേക്ഷകർ ഇവിടെ എത്തുന്നുണ്ട്. സാമൂതിരിയുടെ പടത്തലവനാണ് കുഞ്ഞാലി മരയ്ക്കാർ. കേരളചരിത്രത്തിലെ സാഹസികമായ അദ്ധ്യായമാണ് കുഞ്ഞാലി മരയ്ക്കാരുടേത്. കുഞ്ഞാലി മരയ്ക്കാർ ഒരാളല്ല പകരം ആ പേര് പല തലമുറകൾക്കുള്ളതാണ്. ആ ചരിത്രത്തിലൂടെ നടത്തിയ വസ്തുനിഷ്ഠമായ ഒരു പടയോട്ടമാണ് ഈ ചലച്ചിത്രം.
ജില്ലയിൽ ശബ്ദസാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട ഡോൾബി ശബ്ദസംവിധാനത്തിലുള്ള ബാല സിനിമാസിൽ പ്രത്യേക പ്രദർശനമാണ് നടക്കുന്നത്.
10:30,2:00,5:30,9:00 എന്നീ സമയങ്ങളിൽ ഓരോ ദിവസവും തുടർ പ്രദർശനം ഉണ്ടായിരിക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് ജില്ലാ നേതാവും ബാല സിനിമാസ് എംഡി യുമായ കല്ലടിക്കോട് ശശികുമാർ പറഞ്ഞു.
Advertisment