/sathyam/media/post_attachments/Qj1I2AU9m94NNbL4g8fY.jpg)
പാലക്കാട്: മുല്ലപ്പെരിയാർ വിഷയം ഒരു അന്തർസംസ്ഥാന വിഷയമായതിനാൽ പ്രശ്നപരിഹാരത്തിന് കേന്ദ്ര ഗവൺമെന്റ് മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി പാർലിമെന്‍റിനു മുന്നിൽ നടത്തുന്ന ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാലക്കാട് ജില്ലാ കമ്മിറ്റി അധ്യക്ഷൻ അഡ്വക്കറ്റ് കെ. കുശലകുമാർ കോട്ടമൈതാനത്ത് അഞ്ചു വിളക്കിനു സമീപം സത്യഗ്രഹ സമരം നടത്തി.
മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ വെള്ളം തുറന്നു വിടുന്ന തമിഴ്നാട് സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ കേരള ജനത ഒന്നിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ്. കെ. കുശലകുമാർ നടത്തിയ സത്യാഗ്രഹ സമരത്തിൽ കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം കെ. എം.വർഗീസ് പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എ.ശശിധരൻ കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.തോമസ് ജോൺ കാരുവള്ളി, കെടിയുസി (എം) ജില്ലാ പ്രസിഡണ്ട് എ. ഇബ്രാഹിം, ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കെ മണികണ്ഠൻ, കർഷക യൂണിയൻ (എം) ജില്ലാ ജനറൽ സെക്രട്ടറി ജോസ് വടക്കേക്കര, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് മധു ദണ്ടപാണി, എസ് രാധാകൃഷ്ണൻ, കെ സതീഷ്, കെ രാമചന്ദ്രൻ, സുന്ദരൻ കാക്കത്തറ, കെ ഗുരുവയുരപ്പൻ, മുരളി കടുങ്ങo, രാഹുൽ ദേവ്, ബിജു പുഴക്കൽ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us