/sathyam/media/post_attachments/DMOMSn7N36BLVc0aq4QB.jpeg)
പാലക്കാട്: അരങ്ങു കിട്ടാത്തതിൽ പ്രതിഷേധിച്ച് തെരുവിൽ കലാകാരൻമാരുടെ പ്രകടനം. അതിജീവനത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് സംഘകലയുടെ നേതൃത്വത്തിൽ കലാകാരൻമാർ കലട്രേറ്റിന് മുമ്പിൽ കലാപരിപാടികൾ അവതരിപ്പിച്ച് പ്രതിഷേധിച്ചത്.
വേദികൾ കിട്ടാതെ വേദനിക്കുന്ന മനസ്സുമായാണ് കലാകാരൻമാർ തെരുവിൽ കലാപരിപാടികള്‍ അവതിരിപ്പിച്ച് പ്രതിഷേധിച്ചത്. രണ്ടര വർഷകാലമായി സർക്കാർ നിയന്ത്രണത്തിൽ കുടുങ്ങി വേദി കിട്ടാത്തവർ, മക്കളുടെ വിദ്യാഭ്യാസവും വീട്ടുവാടകയും വീട്ടു ചെലവും നടത്താൻ കഴിയാത്തവർ... വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാറുകൾക്കും അനുമതി കൊടുത്തു. നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി നൂറുകണക്കിന് പേർ കൂടുന്ന പാർട്ടി പരിപാടികൾ നടക്കുന്നു.
തിറയും തെയ്യവും കാവേറ്റം നടത്തിയ കാലം മറന്നു ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന നായിക നായകൻമാർ അഭ്രപാളികളിൽ നിറഞ്ഞാടുമ്പോഴും ഇവരുടെ ശബ്ദം അനുകരിച്ച് ഉപജീവനം നടത്തുന്നവർ നിരാശയിലാണ്. സർവ്വതും തുറക്കാൻ അനുമതി നൽകിയിട്ടും ഉത്സവങ്ങൾക്കനുമതിയില്ലാത്തത് നീതികരിക്കാനാവില്ല.
നവകേരള സൃഷ്ട്ടിക്കായി പരിപാടികൾ അവതരിപ്പിച്ച് ലക്ഷങ്ങൾ സർക്കാറിന് കൊടുത്തവരോടുള്ള സർക്കാറിൻ്റെ അവഗണന അംഗീകരിക്കാനാവില്ലെന്നും അതിജീവന സമരം ഉദ്ഘാടനം ചെയ്ത പ്രകാശ് ഉളളിയേരി പറഞ്ഞു. ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ മരണത്തിൽ മോചനം കണ്ടെത്തിയത് 26 കലാകാരൻമാരാണ്. അവശകലാകാരൻമാരോടുള്ള അവഗണന കേരളത്തിൽ തുടരുകയാണെന്നും പ്രകാശ് ഉള്ളിയേരി പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് വിജയൻ ചാത്തനൂർ അദ്ധ്യക്ഷത വഹിച്ചു: മന്ത്രികരായ രവി ഷൊർണ്ണൂർ, ശരവണൻ പാലക്കാട് നാടൻ പാട്ടുകാരൻ കണ്ണൻ വിശ്വമിത്ര തുടങ്ങിയവർ പരിപാടി അവതിപ്പിച്ചു. പ്രദീപ് മേനോൻ, ഷഫാ ഗഫൂർ, പ്രേംദാസ്, ശിവദാസ് അത്താലൂർ, എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us